ഇടുക്കി :മൂന്നാറിൽ പണിമുടക്കിനിടെ പൊലീസും സമരാനുകൂലികളും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ ദേവികുളം എം.എല്‍.എ എ രാജയ്ക്ക് മര്‍ദനമേറ്റു. മൂന്നാർ ടൗണിൽ 12മണിയോടെയായിരുന്നു സംഭവം. പണിമുടക്കുമായി ബന്ധപ്പെട്ട പൊതുയോഗം നടത്തവെ ഇതുവഴി കടന്നുപോയ ചില വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞു.
മൂന്നാറിൽ പണിമുടക്കിനിടെ സംഘര്‍ഷം ; എം.എല്‍.എ എ രാജയ്ക്ക് പൊലീസ് മര്‍ദനം ഇതോടെ പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഇതിനിടെ ചില പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചു. ഇതോടെ എം.എല്‍.എ ഇടപെടുകയും പൊലീസിനെ തടയുകയുമായിരുന്നു.
വാക്കേറ്റം ഉന്തും തള്ളുമായി മാറി. ഇതിനിടെ പൊലീസ് എ രാജയെ മര്‍ദിച്ചെന്നാണ് ആരോപണം.എം.എല്‍.എക്ക് മര്‍ദനമേറ്റതോടെ പ്രവര്‍ത്തകര്‍ പൊലീസിനോട് കയര്‍ത്തു. നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ തടഞ്ഞത്.
Also Read: ദേശീയ പണിമുടക്ക് രണ്ടാം ദിനവും പൂര്‍ണം; തലസ്ഥാനത്തുനിന്നുള്ള കാഴ്ച
പരിപാടിയുടെ ഭാഗമായി വേദിയുള്‍പ്പടെയുള്ള സംവിധാനങ്ങള്‍ റോഡിലേക്ക് അല്പം നീങ്ങിയ നിലയിലായിരുന്നു. ശേഷം റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ തടയാന്‍ സമരക്കാര്‍ ശ്രമിച്ചു. പൊലീസ് ഏകപക്ഷീയമായി സമരക്കാരെ മര്‍ദിക്കുകയായിരുന്നെന്ന് എ രാജ പറഞ്ഞു.