ഇടുക്കി:കേന്ദ്ര സർക്കാറിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്ക് ഇടുക്കി ജില്ലയിൽ പൂർണം. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ പൂർണമായും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. കട കമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്.
ദേശീയ പണിമുടക്ക് ഇടുക്കിയിൽ പൂർണം - central government
ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്
ദേശിയ പണിമുടക്ക് ഇടുക്കിയിൽ പൂർണം
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചിട്ടില്ല. ശബരിമല ഇടത്താവളമായ കുമളി, വണ്ടിപ്പെരിയാർ, സത്രം എന്നിവിടങ്ങളിൽ അയ്യപ്പഭക്തർക്ക് പൊലീസ് വിശ്രമ സൗകര്യം ഒരുക്കിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തർക്ക് സുഗമമായി സഞ്ചരിക്കാൻ പൊലീസ് സുരക്ഷ കർശനമാക്കി. എന്നാൽ വളരെ കുറച്ച് അയ്യപ്പഭക്തർ മാത്രമാണ് ഇന്ന് യാത്രചെയ്തത്.
Last Updated : Jan 8, 2020, 2:34 PM IST