കേരളം

kerala

ETV Bharat / state

ഇടുക്കി മെഡിക്കല്‍ കോളജിന് ദേശീയ മെഡിക്കല്‍ കമ്മിഷന്‍റെ അനുമതി; ക്ലാസുകൾ ഈ വർഷം ആരംഭിക്കും - ഇടുക്കി മെഡിക്കല്‍ കോളജിൽ ക്ലാസുകൾ ഉടൻ ആരംഭിക്കും

100 എംബിബിഎസ് സീറ്റുകൾക്കാണ് അനുമതി ലഭിച്ചത്.

National Medical Commission approval for idukki medical college  approval for idukki medical college  idukki medical college  ഇടുക്കി മെഡിക്കല്‍ കോളജിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍റെ അനുമതി  ഇടുക്കി മെഡിക്കല്‍ കോളജിന് അനുമതി  ഇടുക്കി മെഡിക്കല്‍ കോളജിൽ ക്ലാസുകൾ ഉടൻ ആരംഭിക്കും  ഇടുക്കി മെഡിക്കല്‍ കോളജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് അനുമതി
ഇടുക്കി മെഡിക്കല്‍ കോളജിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍റെ അനുമതി; ക്ലാസുകൾ ഈ വർഷം ആരംഭിക്കും

By

Published : Jul 28, 2022, 10:57 PM IST

തിരുവനന്തപുരം:ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 100 എംബിബിഎസ് സീറ്റുകൾക്കാണ് അനുമതി. അംഗീകാരം നേടിയതോടെ മറ്റ് മെഡിക്കല്‍ കോളജുകള്‍ പോലെ ഇടുക്കി മെഡിക്കല്‍ കോളജിനേയും ഉന്നത നിലവാരത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി മെഡിക്കല്‍ കോളജില്‍ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍റെ അനുമതി ലഭ്യമാക്കുന്നതിനായി കൃത്യമായ ആസൂത്രണത്തോടെ കൂട്ടായ പരിശ്രമമാണ് നടത്തിയത്. മെഡിക്കല്‍ കോളജിന് അനുമതി ലഭിക്കാനാവശ്യമായ സജ്ജീകരണങ്ങളൊരുക്കി ആവശ്യമായ ജീവനക്കാരെ നിയമിച്ചു. പുതിയ കെട്ടിടം പൂര്‍ത്തീകരിച്ച് ഐപി ആരംഭിച്ചു.

മെഡിക്കല്‍ കോളജിന്‍റെ നൂനതകള്‍ ഘട്ടം ഘട്ടമായി പരിഹരിച്ചാണ് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍റെ അനുമതിക്കായി ശ്രമിച്ചത്. സമയ ബന്ധിതമായി ഇടുക്കി മെഡിക്കല്‍ കോളജിലെ സൗകര്യങ്ങള്‍ ഉറപ്പു വരുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് നിര്‍ദേശം നല്‍കി. അത്യാഹിത വിഭാഗവും ആരംഭിച്ചു.

കൂടുതല്‍ സൗകര്യങ്ങളോടെയാണ് ഒപി വിഭാഗം പുതിയ ആശുപത്രി സമുച്ഛയത്തിലേക്ക് മാറ്റിയത്. സി.ടി സ്‌കാന്‍, ഡിജിറ്റല്‍ എക്‌സറേ, മാമോഗ്രാം, കമ്പ്യൂട്ടറൈസ്‌ഡ് റേഡിയോഗ്രാഫി തുടങ്ങിയ അത്യാധുനിക പരിശോധന സംവിധാനങ്ങളൊടൊപ്പം രക്തത്തിലെ പ്ലാസ്‌മ വേര്‍തിരിച്ച് സൂക്ഷിക്കാനുള്ള ജില്ലയിലെ ആദ്യത്തെ ബ്ലഡ് സെന്‍ററും ആരംഭിച്ചു. ഇനിയും കൂടുതല്‍ സൗകര്യങ്ങളൊരുക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് ഇടുക്കി മെഡിക്കല്‍ കോളജിന് തുടക്കം കുറിച്ചത്. എന്നാൽ മതിയായ കിടക്കകളുള്ള ആശുപത്രിയോ, അക്കാദമിക് ബ്ലോക്കോ, വിദ്യാര്‍ഥികള്‍ക്കോ ജീവനക്കാര്‍ക്കോ താമസിക്കുന്നതിനുള്ള സൗകര്യമോ, ആവശ്യമായ ജീവനക്കാരോ ഇല്ലാത്തതിനാല്‍ 2016ല്‍ എം.സി.ഐ അംഗീകാരം റദ്ദാക്കിയിരുന്നു.

ABOUT THE AUTHOR

...view details