കേരളം

kerala

ETV Bharat / state

അടിമാലിയിൽ നിന്ന് 70 ലിറ്റര്‍ ചാരായം പിടിച്ചെടുത്ത് എക്‌സൈസ് സംഘം - liquor seized

പരിശോധന ചാരായം കടത്തുന്നതായുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍

അടിമാലി  നാര്‍കോട്ടിക് എക്‌സൈസ്  ചാരായം  ചാരായം പിടിച്ചെടുത്തു  liquor  liquor seized  narcotic excise
അടിമാലിയിൽ നിന്നും 70 ലിറ്റര്‍ ചാരായം പിടിച്ചെടുത്ത് നാര്‍കോട്ടിക് എക്‌സൈസ് സംഘം

By

Published : Sep 25, 2021, 10:40 PM IST

ഇടുക്കി : അടിമാലി നാര്‍ക്കോട്ടിക് എക്‌സൈസ് സംഘം തൊട്ടിയാര്‍ മേഖലയില്‍ നടത്തിയ പരിശോധനയില്‍ 70 ലിറ്റര്‍ ചാരായം പിടിച്ചെടുത്തു. ചാരായം കടത്തുന്നതായുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വെള്ളിയാഴ്‌ച രാത്രി സംഘം പ്രദേശത്ത് പരിശോധനയ്‌ക്കെത്തിയത്.

Also Read: കൊവിഡ് കേസുകള്‍ കുറയുന്നു ; സംസ്ഥാനത്തിന് ആശ്വാസം

ചാരായം കൈവശം സൂക്ഷിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടതായും സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതായും നാര്‍ക്കോട്ടിക് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ഇ ഷൈബു പറഞ്ഞു.

ABOUT THE AUTHOR

...view details