കേരളം

kerala

ETV Bharat / state

നെടുങ്കണ്ടത്തെ കൃഷിയിടത്തില്‍ നന്നങ്ങാടി കണ്ടത്തി - ഇടുക്കി വാര്‍ത്ത

നെടുങ്കണ്ടത്തെ കൃഷിയിടത്തില്‍ നന്നങ്ങാടി കണ്ടത്തി

Nedumkandam idukki  idukki  Nanangadi  നെടുങ്കണ്ടം  നന്നങ്ങാടി  നെടുങ്കണ്ടം കൊച്ചുകാമാക്ഷി  Nedunkandam Kochukamakshi  കൃഷിയിടം  Nanangadi found from a farm  ഇടുക്കി വാര്‍ത്ത  idukki news
നെടുങ്കണ്ടത്തെ കൃഷിയിടത്തില്‍ നിന്നും നന്നങ്ങാടി കണ്ടത്തി

By

Published : Oct 2, 2021, 9:01 PM IST

ഇടുക്കി : നെടുങ്കണ്ടം കൊച്ചുകാമാക്ഷിയിൽ നന്നങ്ങാടി കണ്ടത്തി. നരിവേലിക്കുന്നേൽ ജോസഫിന്‍റെ കൃഷിയിടത്തിൽ നിന്നാണ് ഇത് കണ്ടെത്തിയത്. വർഷങ്ങളുടെ പഴക്കമുള്ള നന്നങ്ങാടി കുടം എന്നിവ തൊഴിലുറപ്പ് ജോലികൾ നടക്കുന്നതിനിടെയാണ് ശ്രദ്ധയില്‍പ്പെട്ടത്.

മുൻപും സമീപപ്രദേശങ്ങളിൽ കൃഷി ആവശ്യത്തിനും മറ്റുമായി മണ്ണ് നീക്കംചെയ്യുന്നതിനിടെ നിരവധി നന്നങ്ങാടികൾ ലഭിച്ചിട്ടുണ്ട്. പടുതാകുളം നിർമിക്കുന്നതിനിടെ പുരാവസ്‌തു ലഭിച്ചതോടെ തൊഴിലുറപ്പ് തൊഴിലാളികള്‍ കുടം പൊട്ടാതെ മണ്ണിൽ നിന്നും പുറത്തെടുക്കുകയായിരുന്നു.

ALSO READ:EXCLUSIVE INTERVIEW : മുഴുവന്‍ കുട്ടികള്‍ക്കുമായി കോളജുകള്‍ തുറക്കുന്നത് സ്ഥിതി വിലയിരുത്തിയ ശേഷം : ആര്‍. ബിന്ദു

ലഭിച്ച നന്നങ്ങാടി സ്ഥല ഉടമയുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ് കല്ലുകൊണ്ട് കുടത്തിന്‍റെ വായ് ഭാഗം അടച്ച നിലയിലാണ് ലഭിച്ചത്. കുടത്തിനകത്ത് നിന്നും ചെറിയ മൺകുടത്തിന് സമാനമായ അവശിഷ്‌ടങ്ങളും ലഭിച്ചിട്ടുണ്ട്.

മൃതദേഹങ്ങൾ അടക്കംചെയ്യുന്നതിനടക്കം ഉപയോഗിച്ചിരുന്ന വലിയ മൺപാത്രം അഥവാ ഒരുതരം ശവക്കല്ലറയാണ് നന്നങ്ങാടി.

മൃതദേഹം ഭരണികളിലാക്കി മണ്ണിനടിയിൽ കുഴിച്ചിടുകയായിരുന്നു പതിവ്. ഇത് മഹാശിലാ സംസ്‌കാരകാലത്തെ രീതിയാണ്. ആയുധങ്ങൾ, പാത്രങ്ങൾ എന്നിവയും നന്നങ്ങാടികളിലാക്കി കുഴിച്ചിടാറുണ്ട്.

ABOUT THE AUTHOR

...view details