കേരളം

kerala

ETV Bharat / state

തൊടുപുഴയില്‍ ഏഴ് വയസുകാരന് മര്‍ദ്ദനം: കാരണം ഇളയകുട്ടി മൂത്രമൊഴിച്ചത് - കോലഞ്ചേരി മെഡിക്കൽ കോളേജ്

കുട്ടിയെ ചവിട്ടിയ ശേഷം വലിച്ചെറിഞ്ഞപ്പോഴാണ് മാരക പരിക്കേറ്റതെന്ന് ഡി.വൈ.എസ്.പി കെ പി ജോസഫ്.

ഡി.വൈ.എസ്.പി കെ പി ജോസഫ്

By

Published : Mar 29, 2019, 4:48 PM IST

Updated : Mar 29, 2019, 6:27 PM IST

തൊടുപുഴയിൽ ഏഴ് വയസുകാരനെ യുവാവ് മർദ്ദിച്ചത് ഇളയ കുട്ടി മൂത്രമൊഴിച്ചെന്നാരോപിച്ചാണെന്ന് ഡി.വൈ.എസ്.പികെ പി ജോസഫ്. കുട്ടിയെ ചവിട്ടിയ ശേഷം വലിച്ചെറിഞ്ഞപ്പോഴാണ് മാരക പരിക്കേറ്റതെന്നും ഡി.വൈ.എസ്.പിപറഞ്ഞു. കോലഞ്ചേരി മെഡിക്കൽ കോളേജിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഇളയകുട്ടിയെ മൂത്രമൊഴിപ്പിക്കുന്നതിന്‍റെചുമതല ഏഴുവയസുകാരനായിരുന്നു. ഇത് നിർവഹിക്കാത്തതിനാലാണ് അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. സ്ത്രീയുടെ ഭർത്താവ് നേരത്തെ മരിച്ചുപോയി. ഭർത്താവിന്‍റെബന്ധുവാണ് അരുൺ ആനന്ദ്. ഇയാള്‍ തിരുവനന്തപുരത്ത് മാത്രം നാല് കേസുകളിൽ പ്രതിയാണ്. 2008 ൽ വിജയരാഘവൻ എന്നയാളെ ബിയർ കുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസിസും അരുണ്‍ പ്രതിയാണ്. ഈ കേസിൽ കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് മര്‍ദ്ദനമേറ്റ കുട്ടിയുടെ മാതാവും അരുണ്‍ ആനന്ദും ചേര്‍ന്ന് കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. കുട്ടിക്ക് എന്ത് സംഭവിച്ചതാണെന്ന ഡോക്ടറുടെ ചോദ്യത്തിന് സോഫയില്‍ നിന്ന് വീണ് തലപൊട്ടിയെന്നായിരുന്നു മാതാവിന്‍റെ മറുപടി. എന്നാല്‍ കുട്ടിയെ പരിശോധിച്ചതിന് ശേഷം സംശയം തോന്നിയ ഡോക്ടര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ വിവരം പുറത്തറിയുന്നത്. തന്നെയും കുട്ടികളെയും ആനന്ദ് മര്‍ദ്ദിക്കാറുണ്ടെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

തൊടുപുഴയില്‍ ഏഴ് വയസുകാരന് മര്‍ദ്ദനം
Last Updated : Mar 29, 2019, 6:27 PM IST

ABOUT THE AUTHOR

...view details