ഇടുക്കി: മുട്ടുകാട് പാടശേഖരത്തെ ജലസേചനത്തിനായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച് തടയണ ജീർണ്ണാവസ്ഥയിൽ. ഇതോടെ വര്‍ഷത്തില്‍ ഒരു കൃഷി പോലും ഇറക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് മുട്ടുകാട് പാടശേഖരസമിതി.
തടയണ ജീർണ്ണാവസ്ഥയിൽ; കൃഷിയിറക്കാനാകാതെ ഹൈറേഞ്ചിന്‍റെ കുട്ടനാട് - കൃഷിയിറക്കാനാകാതെ മുട്ടുകാട് പാടശേഖരസമിതി
മൂന്ന് പതിറ്റാണ്ട് മുമ്പ് മുട്ടുകാട് പാടശേഖരത്തിലെ ജലലഭ്യത കുറവിന് പരിഹാരം കാണുന്നതിനായി പാടശേഖരത്തിന് മുകള്‍വശത്തായി നിര്‍മ്മിച്ച ചെക്ക് ഡാം ഉപയോഗ ശൂന്യമായി കിടക്കുന്നു.
ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നാണ് ഹൈറേഞ്ചിന്‍റെ കുട്ടനാട് എന്നറിയപ്പെടുന്ന മുട്ടുകാട് പാടശേഖരം. ജലസേചന സംവിധാനമില്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. എന്നാല്‍ മൂന്ന് പതിറ്റാണ്ട് മുമ്പ് മുട്ടുകാട് പാടശേഖരത്തിലെ ജലലഭ്യതാ കുറവിന് പരിഹാരം കാണുന്നതിനായി പാടശേഖരത്തിന് മുകള്‍വശത്തായി നിര്‍മ്മിച്ച ചെക്ക് ഡാം ഇന്ന് ഒരുതുള്ളി വെള്ളമില്ലാതെ ഉപയോഗ ശൂന്യമായി കിടക്കുകയാണ്.
മഴക്കാലത്തും വെള്ളമില്ലാതെ കിടക്കുന്ന ചെക്ക് ഡാമിപ്പോള്‍ കുട്ടികളുടെ കളിസ്ഥലമാണ്. ഇവിടെ വെള്ളം ശേഖരിച്ച് ചാല്‍ വഴി പാടശേഖരത്തിലേക്ക് എത്തിക്കുന്നതിനായിരുന്നു പദ്ധതി. എന്നാല്‍ അശാസ്‌ത്രീയമായ നിര്‍മ്മാണം മൂലം തടയണ ഇപ്പോൾ ജീര്‍ണ്ണാവസ്ഥയിലാണ്. സമീപത്തെ സംരക്ഷണ ഭിത്തിയടക്കം ചിലര്‍ പൊളിച്ച് നീക്കുകയും ചെയ്‌തു. അറ്റകുറ്റ പണികള്‍ നടത്തി ചെക്ക് ഡാമില്‍ വെള്ളം സംഭരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെയും കര്‍ഷകരുടെയും ആവശ്യം.
TAGGED:
തടയണ ജീർണ്ണാവസ്ഥയിൽ