ഇടുക്കി: നെല്‍കൃഷിയില്‍ പുത്തന്‍ ചുവടുവയ്പ്പുമായി ഹൈറേഞ്ചിന്‍റെ കുട്ടനാടെന്ന് അറിയപ്പെടുന്ന മുട്ടുകാട്ടിലെ കര്‍ഷകര്‍. ഹൈറേഞ്ചില്‍ നിന്നും നെല്‍കൃഷി ഇല്ലാതാകുന്ന സാഹചര്യത്തിൽ പ്രതിസന്ധികളെ മറികടന്ന് ലാഭ നഷ്ടങ്ങള്‍ നോക്കാതെ നെല്‍കൃഷി മുടങ്ങാതെ മുമ്പോട്ട് കൊണ്ടുപോകുന്നതിനായി വ്യത്യസ്ഥമായ പരീക്ഷണം നടത്തിയിരിക്കുകയാണ് കർഷകർ. ബസുമതി ഇനത്തിൽപെട്ട വിത്തിറക്കി നൂറ് മേനി കൊയ്ത്തിരിക്കുകയാണ് ഇവർ.
നെല്‍കൃഷിയില്‍ പുത്തന്‍ ചുവടുവയ്പ്പുമായി മുട്ടുകാട്ടിലെ കര്‍ഷകര്‍
ബസുമതി ഇനത്തിൽപെട്ട വിത്തിറക്കി നൂറ് മേനി കൊയ്‌തിരിക്കുകയാണ് മുട്ടുകാട്ടിലെ കര്‍ഷകര്‍
നെല്‍കൃഷിയില്‍ പുത്തന്‍ ചുവടുവയ്പ്പുമായി മുട്ടുകാട്ടിലെ കര്‍ഷകര്‍
പരീക്ഷണ അടിസ്ഥാനത്തിലാണ് കൃഷിയെങ്കിലും മികച്ച ഉൽപാദനമാണ് ലഭിച്ചത്. മികച്ച വിളവ് ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ കര്‍ഷകരെ കൃഷിയിലേക്ക് കൊണ്ടുവരാനും മുട്ടുകാട്ടില്‍ നിന്നും അരി ഉല്‍പാദിപ്പിച്ച് വിപണിയില്‍ എത്തിക്കാനുമാണ് പാടശേഖര സമിതിയുടെ തീരുമാനം. കര്‍ഷകര്‍ക്ക് സഹായവും പ്രോത്സാഹനവുമായി ബൈസൺവാലി കൃഷിവകുപ്പും ഒപ്പമുണ്ട്. കര്‍ഷകനായ പൂണൂലില്‍ പീറ്ററിന്‍റെ പാടത്തെ നെല്ലാണ് വിളവെടുത്തത്.
Last Updated : Dec 28, 2020, 7:27 PM IST