ഇടുക്കി: നീലക്കുറിഞ്ഞി മലനിരകളെ സംഗീത സാന്ദ്രമാക്കുകയാണ് മലപ്പുറം മഞ്ചേരിയിൽ നിന്നും എത്തിയ ഒരു കൂട്ടം യുവാക്കൾ. ഇടുക്കിയിലെ ശാന്തൻപാറ കള്ളിപ്പാറ മലനിരകളിലെ കുറിഞ്ഞി പൂക്കൾ ആസ്വദിക്കാൻ എത്തിയ യുവാക്കളാണ് മനോഹരമായ ഗാനങ്ങളിലൂടെ സന്ദർശകരുടെ മനം കവർന്നത്. നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് മലകയറി ഇടുക്കി ജില്ലയിലെ ശാന്തൻപാറ കള്ളിപ്പാറയിലേക്ക് എത്തുന്നത്.
കണ്ണിനും കാതിനും കുളിർമയേകി കള്ളിപ്പാറ: മലനിരകളെ സംഗീത സാന്ദ്രമാക്കി മലപ്പുറം മഞ്ചേരിക്കാർ - idukki news
മലപ്പുറം മഞ്ചേരിയിൽ നിന്നും എത്തിയ ഒരു കൂട്ടം യുവാക്കളാണ് രാവിലെ മുതൽ മലമുകളിൽ മനോഹരമായ ഗാനങ്ങളുമായി സഞ്ചാരികൾക്ക് ഒപ്പം ഒത്ത്കൂടിയത്
കണ്ണിനും കാതിനും കുളിർമയേകി കള്ളിപ്പാറ: മലനിരകളെ സംഗീത സാന്ദ്രമാക്കി മലപ്പുറം മഞ്ചേരിക്കാർ
കുറിഞ്ഞി വസന്തത്തിനൊപ്പം മനം മയക്കുന്ന സംഗീതവും കൂടി ആസ്വദിക്കാൻ സാധിച്ചതിന്‍റെ ഇരട്ടി സന്തോഷത്തിലാണ് കഴിഞ്ഞ ദിവസം മലകയറി എത്തിയ സന്ദർശകർ. മലപ്പുറം മഞ്ചേരിയിൽ നിന്നും എത്തിയ ഒരു കൂട്ടം യുവാക്കളാണ് രാവിലെ മുതൽ മലമുകളിൽ മനോഹരമായ ഗാനങ്ങളുമായി സഞ്ചാരികൾക്ക് ഒപ്പം ഒത്തുകൂടിയത്. വിനോദ സഞ്ചാരത്തിനായി സംഗീത ഉപകരണങ്ങളുമായിട്ടാണ് ഈ യുവാക്കൾ യാത്രതിരിക്കുക.
രാവിലെ കുറിഞ്ഞി മലയിലെത്തിയ യുവാക്കൾ സന്ദർശകർക്ക് ഒപ്പം ഗാനങ്ങൾ ആലപിച്ച ശേഷം വൈകിട്ടാണ് മലയിറങ്ങിയത്
Last Updated : Oct 24, 2022, 7:26 PM IST