കേരളം

kerala

ETV Bharat / state

ആറ് വയസുകാരന്‍റെ കൊലപാതകം : പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു - കൊലപാതകം

ഭാര്യ പിണങ്ങിപ്പോകാന്‍ ഇടയാക്കിയത് കൊല്ലപ്പെട്ട അൽത്താഫിന്‍റെ മാതാവ് സൈനബയും മുത്തശ്ശി സഫിയയുമാണെന്ന ധാരണയാണ് സുനില്‍ എന്ന മുഹമ്മദ് ഷാനെ ക്രൂരമായ കൃത്യത്തിലേയ്ക്ക് നയിച്ചത്

murder of six-year-old boy  idukki murder  evidence  evidence taken  ആറ് വയസുകാരന്‍റെ കൊലപാതകം  പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു  തെളിവെടുത്തു  കൊലപാതകം  തെളിവെടുപ്പ്
ആറ് വയസുകാരന്‍റെ കൊലപാതകം; പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു

By

Published : Oct 4, 2021, 5:16 PM IST

Updated : Oct 4, 2021, 5:59 PM IST

ഇടുക്കി : ആനച്ചാലില്‍ മുഹമ്മദ് ഷാന്‍ ലക്ഷ്യമിട്ടത് കൂട്ടക്കൊല. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ആറ് വയസുകാരനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു.

പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ ഉണ്ടായ ജനരോക്ഷത്തിന്‍റെ സാഹചര്യത്തില്‍ വന്‍ പൊലിസ് സന്നാഹത്തിന്‍റെ അകമ്പടിയോടെയാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.

ആറ് വയസുകാരന്‍റെ കൊലപാതകം : പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു

ഭാര്യ പിണങ്ങിപ്പോകാന്‍ ഇടയായത് കൊല്ലപ്പെട്ട അൽത്താഫിന്‍റെ മാതാവ് സൈനബയും മുത്തശ്ശി സഫിയയുമാണെന്ന ധാരണയാണ് സുനില്‍ എന്ന മുഹമ്മദ് ഷാനെ ക്രൂരമായ കൃത്യത്തിലേയ്ക്ക് നയിച്ചത്.

തനിയ്ക്ക് ഇല്ലാത്ത കുടുംബം ഇവര്‍ക്കും വേണ്ടെന്ന് തീരുമാനിച്ച ഷാന്‍ എല്ലാവരേയും വകവരുത്താന്‍ നിശ്ചയിക്കുകയായിരുന്നു. കൃത്യം നടത്തിയ രീതി പ്രതി വിവരിച്ചു.

ലക്ഷ്യമിട്ടത് കൂട്ടക്കൊല

കൊല്ലപ്പെട്ട അൽത്താഫും അമ്മ സഫിയയും താമസിയ്ക്കുന്ന വീട്ടിലാണ് ഷാന്‍ ആദ്യം എത്തിയത്. അടച്ചുറപ്പില്ലാത്ത പിറകുവശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന പ്രതി ചുറ്റിക ഉപയോഗിച്ച് ഇരുവരേയും പലതവണ അടിച്ചു.

ഇരുവരും മരിച്ചെന്ന് കരുതിയാണ് സൈനബയുടെ വീട്ടിലേയ്ക്ക് പോയത്. ഇവരേയും സമാന രീതിയില്‍ ആക്രമിച്ചു. ശബ്‌ദം കേട്ട് ഉണര്‍ന്ന അൽത്താഫിന്‍റെ സഹോദരിയെ വലിച്ചിഴച്ച് സഫിയയുടെ വീട്ടിലേയ്ക്ക് കൊണ്ടുപോയി.

പിന്നീട് സമീപത്തെ ഏലക്കാട്ടിലേക്ക് കൊണ്ടുപോവുകയും അവിടെവച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. അക്രമിയുടെ കൈയില്‍ നിന്നും പെണ്‍കുട്ടി കുതറി മാറി ഓടി രക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൈനബയും സഫിയയും ചികിത്സയില്‍ തുടരുകയാണ്. പെണ്‍കുട്ടി മാനസികാരോഗ്യം വീണ്ടെടുത്തിട്ടില്ല.

Also Read: ലഖിംപുർ ഖേരി : ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍, 45 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കും

Last Updated : Oct 4, 2021, 5:59 PM IST

ABOUT THE AUTHOR

...view details