കേരളം

kerala

ETV Bharat / state

ഇടുക്കിയില്‍ അതിഥി തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടിയ സുഹൃത്ത് അറസ്റ്റില്‍ - കേരള പൊലീസ്

ഇടുക്കി രാജാക്കാട് ബുധനാഴ്ച രാത്രിയിലായിരുന്നു കൊലപാതകം

murder in rajakkad idukki  murder in idukki  ഇടുക്കി കൊലപാതകം  കൊലപാതകം  കേരള പൊലീസ്  kerala police
കൊലപാതകം

By

Published : Jul 8, 2021, 10:33 PM IST

ഇടുക്കി :രാജാക്കാട് ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. സുഹൃത്തായ ദേവ് ചരൺ റാമാണ് ചത്തീസ്‌ഗഡ് സ്വദേശി ഗദ്ദൂറിനെ കൊന്ന് കുഴിച്ചുമൂടിയത്. ഇവർക്കൊപ്പം താമസിച്ചിരുന്ന രണ്ട് ജാര്‍ഖണ്ഡ് സ്വദേശികളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ബുധനാഴ്ച രാത്രിയിലാണ് സംഭവം. മരിച്ച ഗദ്ദൂറും, പ്രതി ദേവ് ചരൺ റാമും, ബലേഷ്,സുധിർ എന്നീ ജാർഖണ്ഡ് സ്വദേശികളും രാജാക്കാട് പഴയ വിടുതിയിലെ പുതിയിടത്തില്‍ ബാബുവിന്‍റെ തോട്ടത്തിലാണ് ജോലി ചെയ്തിരുന്നത്. ഒരുമിച്ചാണ് താമസവും.

രാജാക്കാട് സിഐ സംഭവം വിവരിക്കുന്നു

രാത്രി മദ്യപച്ചതിന് ശേഷം ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും മറ്റുള്ളവര്‍ ഉറങ്ങിയതിന് ശേഷം പ്രതി ദേവ് ചരൺ റാം തോട്ടത്തിൽ പണിക്ക് ഉപയോഗിക്കുന്ന മൺവെട്ടി ഉപയോഗിച്ച് ഗദ്ദൂറിന്‍റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

also read:പയ്യാനക്കലിലെ 5 വയസുകാരിയുടെ മരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പിന്നീട് ഇവർ താമസിച്ചിരുന്ന വീടിന് പുറക് വശത്ത് മൃതദേഹം കുഴിച്ചുമൂടി. രാവിലെ ഇവർക്കൊപ്പമുണ്ടായിരുന്ന ബലേഷ് എന്ന തൊഴിലാളി തോട്ടം ഉടമ ബാബുവിന്‍റെ വീട്ടിലെത്തി വിവരം അറിയിച്ചു. ഉടമ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.

പൊലീസ് അന്വേഷണം തുടരും

ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌ മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേയ്ക്ക് അയച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

അതേസമയം കൊലപാതകത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിക്കൊപ്പം താമസിച്ചിരുന്നവര്‍ക്കും ഇതുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

ABOUT THE AUTHOR

...view details