കേരളം

kerala

ETV Bharat / state

കള്ളുകുടിക്കാന്‍ ആഗ്രഹം, പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു, കൊലക്കേസ് പ്രതി ഒടുവില്‍ പിടിയില്‍ - ഇടുക്കി എസ്‌പി

2015-ൽ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതക കേസിലെ പ്രതിയായ ജോമോൻ കണ്ണൂർ സെന്‍ട്രല്‍ ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയാണ്. ഇതിനിടെ പ്രായമായ മാതാപിതാക്കളെ കാണാന്‍ ഒരു ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. മാതാപിതാക്കളെ കണ്ട് മടങ്ങും വഴിയാണ് ജോമോന്‍ രക്ഷപ്പെട്ടത്

murder case suspect arrested for trying to escape  murder case suspect trying to escape  suspect trying to escape  രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ പിടികൂടി  കണ്ണൂർ സെന്‍ട്രല്‍ ജയില്‍  കണ്ണൂർ  കൊലപാത കേസിലെ പ്രതി  രാജാക്കാട് സി ഐ പങ്കജാക്ഷന്‍  ഇടുക്കി എസ്‌പി  രാജാക്കാട് പൊന്മുടി
കള്ളു കുടിക്കാന്‍ ആഗ്രഹം; പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ പിടികൂടി

By

Published : Dec 1, 2022, 8:14 PM IST

ഇടുക്കി : പൊലീസ് സംരക്ഷണയില്‍ വീട്ടിലെത്തിച്ചപ്പോള്‍ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളഞ്ഞ കൊലക്കേസ് പ്രതിയെ പിടികൂടി. രാജാക്കാട് പൊന്മുടി സ്വദേശി കളപ്പുരക്കല്‍ ജോമോനെയാണ് മൂന്നാര്‍ ഡി വൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്‌തത്. പൊന്മുടി വനമേഖലയിലേയ്ക്ക് കടന്ന പ്രതി കുളത്തുറകുഴി വഴി രക്ഷപ്പെടുന്നതിനിടയിലാണ് പൊലീസ് പിടിയിലായത്. കള്ള് കുടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് താന്‍ കടന്നുകളഞ്ഞതെന്ന് ജോമോന്‍ പൊലീസിനോട് പറഞ്ഞു.

പ്രായമായ മാതാപിതാക്കളെ കാണുന്നതിന് ലഭിച്ച ഒരു ദിവസത്തെ പരോളില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയില്‍ ഇന്നലെ ഉച്ചയോടെയാണ് പ്രതി ജോമോനെ പൊന്മുടിയിലെ വീട്ടില്‍ എത്തിച്ചത്. ഇതിന് ശേഷം മടങ്ങുന്ന സമയത്താണ് ഇയാള്‍ പൊലീസിനെ വെട്ടിച്ച് പൊന്മുടി വന മേഖലയിലേയ്ക്ക് കടന്നത്. പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

തുടര്‍ന്ന് ഇടുക്കി എസ്‌പി വി യു കുര്യാക്കോസിന്‍റെ നിര്‍ദേശ പ്രകാരം മൂന്നാര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി വിശദമായ തെരച്ചില്‍ നടത്തുകയായിരുന്നു. അന്വേഷണത്തിനിടെ വന മേഖലയില്‍ നിന്നും പുറത്ത് വന്ന പ്രതി കുളത്തുറകുഴി വഴി രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പൊലീസിന്‍റെ പിടിയിലാകുന്നത്. പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച കുറ്റം ചുമത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് രാജാക്കാട് സി ഐ പങ്കജാക്ഷന്‍ പറഞ്ഞു.

2015-ൽ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതക കേസിലെ പ്രതിയായ ജോമോന്, കണ്ണൂർ സെന്‍ട്രല്‍ ജയിലിൽ ശിക്ഷ അനുഭവിച്ചുവരുന്നതിനിടയിലാണ് പരോള്‍ അനുവദിക്കപ്പെട്ടത്. പരോള്‍ അനുവദിക്കരുതെന്ന് രാജാക്കാട് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇയാള്‍ കോടതിയെ സമീപിക്കുകയും തുടര്‍ന്ന് പൊലീസ് സംരക്ഷണയില്‍ മാതാപിതാക്കളെ കാണാന്‍ ഒരു ദിവസത്തെ പരോള്‍ നേടുകയുമായിരുന്നു.

ABOUT THE AUTHOR

...view details