ഇടുക്കി:യുവാവിനെ വെടിവച്ച ശേഷം തമിഴ്‌നാട് വനമേഖലയിലേക്ക് കടന്നയാളെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ കമ്പംമെട്ട് സ്വദേശി ചക്രപാണി സന്തോഷിനെയാണ് ഏഴ് മാസങ്ങള്‍ക്ക് ശേഷം കമ്പംമെട്ട് സി.ഐ ജി സുനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ജനുവരി 22 രാത്രിയിലാണ് തണ്ണിപ്പാറ സ്വദേശി ഉല്ലാസിനെ സന്തോഷ് വെടിവച്ചത്. ചൊവ്വാഴ്ച ഉല്ലാസിനെ വീണ്ടും അപായപ്പെടുത്താന്‍ കത്തിയുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് സന്തോഷിനെ പിടികൂടിയത്. ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ചാണ് സന്തോഷ് ഉല്ലാസിനെ വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. തോക്ക് കണ്ടെത്താൻ പൊലീസ് തിരച്ചില്‍ ആരംഭിച്ചു. സന്തോഷ് വനത്തിലേക്ക് കടന്ന ശേഷം തമിഴ്നാട് വനത്തിലെ മലമുകളില്‍ നിന്നും മുന്നു തവണ വെടിയൊച്ച കേട്ടിരുന്നു.
യുവാവിനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഒളിവിൽ പോയ പ്രതി പിടിയിൽ - murder attempt
ജനുവരി 22 രാത്രിയിലാണ് തണ്ണിപ്പാറ സ്വദേശി ഉല്ലാസിനെ സന്തോഷ് വെടിവച്ചത്. ചൊവ്വാഴ്ച ഉല്ലാസിനെ വീണ്ടും അപായപ്പെടുത്താന്‍ കത്തിയുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് സന്തോഷിനെ പിടികൂടിയത്.
യുവാവിനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഒളിവിൽ പോയ പ്രതി പിടിയിൽ
പ്രതിയെ സാമുഹിക അകലം പാലിച്ച് ഒമ്പത് പൊലീസുകാരുടെ സംഘമാണ് സ്റ്റേഷനില്‍ എത്തിച്ചത്. കൊവിഡ് പരിശോധനക്കു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. ചക്രപാണി സന്തോഷ് ഇതിനു മുമ്പ് നാലുപേരെ വെടിവെച്ചു കൊലപ്പെടുത്തുവാന്‍ ശ്രമിച്ച സംഭവത്തിൽ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ്.
Last Updated : Aug 13, 2020, 7:14 PM IST