മൂന്നാര്‍ ടൗണിലെ അപകടക്കെണിയായ ഡിവൈഡറുകള്‍ മാറ്റി സ്ഥാപിക്കുന്നു - ഡിവൈഡറുകള്‍ മാറ്റി സ്ഥാപിക്കുന്നു
വീതികുറഞ്ഞ റോഡില്‍ സ്ഥാപിച്ച ഉയരം കൂടിയ ഡിവൈഡറുകള്‍ അപകടക്കെണിയായി മാറിയതോടെയാണ് ഇവ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നത്
ഇടുക്കി: മൂന്നാര്‍ ടൗണില്‍ സ്ഥാപിച്ചിരുന്ന ഉയരം കൂടിയ ഡിവൈഡറുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ച ഡിവൈഡറുകള്‍ അപകടക്കെണിയായി മാറിയതോടെയാണ് ഇവ നീക്കുന്ന ജോലികള്‍ ആരംഭിച്ചത്. മൂന്നാര്‍ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് വണ്‍വേ ക്രമീകരിച്ച് ഗതാഗത സംവിധാനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ വീതികുറഞ്ഞ റോഡില്‍ സ്ഥാപിച്ച ഉയരം കൂടിയ ഡിവൈഡറുകള്‍ അപകടക്കെണിയായി മാറിയതോടെ ഇവ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി വ്യാപാരികളും വാഹനയാത്രികരും രംഗത്തെത്തി. ഇതേ തുടര്‍ന്നാണ് നിലവില്‍ സ്ഥാപിച്ചിരിക്കുന്ന ഉയരം കൂടിയ ഡിവൈഡറുകള്‍ മാറ്റി പകരം ഉയരം കുറഞ്ഞവ സ്ഥാപിക്കുന്നത്. ഇതോടെ അപകടങ്ങളും ഗതാഗതക്കുരുക്കും കുറയുമെന്ന പ്രതീക്ഷയിലാണ് അധികൃതരും വ്യാപാരികളും.