ഇടുക്കി: മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം മൂന്നാറിന്‍റെ കുളിര് തേടി സഞ്ചാരികൾ എത്തിത്തുടങ്ങി. വ്യാപാര മേഖലയിലടക്കം വലിയ പ്രതീക്ഷ പകരുമ്പോഴും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയെത്തുന്ന സഞ്ചാരികള്‍ ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്. കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാരികളുടെ സന്ദർശനം വലിയ ജാഗ്രതയോടെ കാണണമെന്നും ഉദ്യോഗസ്ഥര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ പറഞ്ഞു.
സഞ്ചാരികളെത്തുന്നു, പ്രതീക്ഷയും ജാഗ്രതയുമായി മൂന്നാർ - devikulam mla
സഞ്ചാരികളെത്തി തുടങ്ങിയത് വ്യാപാര മേഖലയിലടക്കം വലിയ പ്രതീക്ഷ പകരുന്നുണ്ടെങ്കിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയെത്തുന്ന സഞ്ചാരികള്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
മാസങ്ങള്‍ക്ക് ശേഷമാണ് മൂന്നാറിന്‍റെ വിനോദ സഞ്ചാര മേഖലയിലേയ്ക്ക് എണ്ണം കുറവെങ്കിലും സഞ്ചാരികൾ എത്തി തുടങ്ങിയത്. കേരളത്തില്‍ നിന്നും അന്യസംസ്ഥാനത്ത് നിന്നുമുള്ള സഞ്ചാരികളാണ് ഇപ്പോള്‍ എത്തുന്നത്. കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാരികള്‍ എത്തുന്നത് വ്യാപാരികളും ഹോട്ടൽ ജീവനക്കാരും ടാക്‌സി ഡ്രൈവർമാരും വലിയ ജാഗ്രതയോടെ കാണേണ്ടതുണ്ട്. അതിനാൽ തന്നെ, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്ന സഞ്ചാരികളെ മാത്രമേ കടകളില്‍ പ്രവേശിപ്പിക്കൂവെന്നും വൈറസിനെതിരെ കരുതലോടെയാണ് വ്യാപാരികള്‍ മുന്നോട്ട് പോകുന്നതെന്നും വ്യാപാരികൾ അറിയിച്ചു. കൂടാതെ, സഞ്ചാരികളെത്തി തുടങ്ങിയത് പ്രതീക്ഷയുള്ള കാര്യമാണെന്നും വ്യാപാരികള്‍ പറയുന്നു. ദേവികുളം, മൂന്നാര്‍ അടക്കമുള്ള മേഖലകളില്‍ അനുദിനം കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് മറ്റൊരു പ്രതിസന്ധിയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടക്കം രോഗബാധ ഉണ്ടാകുന്ന സാഹചര്യത്തില്‍ മൂന്നാര്‍ വീണ്ടും അടക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.