ഇടുക്കി: മൂന്നാറിൽ കെണിയിൽ കുടുങ്ങിയ കടുവയെ കാട്ടിൽ തുറന്ന് വിടാൻ കഴിയില്ലെന്ന് വനംവകുപ്പ്. പ്രാഥമിക പരിശോധനയിൽ കടുവയ്‌ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായാണ് വിലയിരുത്തൽ. തിമിരം ബാധിച്ചതിനാൽ കടുവയുടെ ഇടത് കണ്ണിന് കാഴ്‌ചക്കുറവുണ്ട്. ഇക്കാരണത്താൽ കടുവയ്‌ക്ക് ഇര തേടാനാവില്ല.
തിമിരം ഭേദമാകാൻ കടുവയ്‌ക്ക് ശസ്‌ത്രക്രിയ നടത്തുന്നതും പ്രായോഗികമല്ലെന്ന് വനംവകുപ്പ് അറിയിച്ചു. നെയ്‌മക്കാടിൽ ആക്രമണം നടത്തിയത് ഈ കടുവ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും മറ്റ് കടുവകളുടെ സാന്നിധ്യവും മേഖലയിൽ ഉള്ളതിനാൽ വനംവകുപ്പിന്‍റെ നിരീക്ഷണം തുടരും.