ഇടുക്കി :മൂന്നാറിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ സിവില്‍ പൊലീസ് ഓഫിസറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ശാന്തൻപാറ സ്റ്റേഷനിലെ സിപിഒ ശ്യാം കുമാറിനെതിരെയാണ് നടപടി. അന്വേഷണ വിധേയമായി സസ്‌പെൻഷനിലായിരുന്നു ശ്യാം.
ജില്ല പൊലീസ് മേധാവി ആർ കറുപ്പസ്വാമിയാണ് ശ്യാം കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്. മൂന്നാർ നല്ലതണ്ണി സ്വദേശി ഷീബ എയ്ഞ്ചൽ റാണി (27) ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി. കഴിഞ്ഞ ഡിസംബർ 31നാണ് മൂന്നാര്‍ സ്വദേശി ഷീബയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവാഹ വാഗ്‌ദാനം നൽകി വഞ്ചിച്ചു : മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന ശ്യാം കുമാറും ഷീബയും തമ്മിൽ ഇഷ്‌ടത്തിലായിരുന്നു. വിവാഹിതനായിരുന്ന ശ്യാംകുമാർ, തന്‍റെ ദാമ്പത്യജീവിതം തകർന്നിരിക്കുകയാണെന്നും ഷീബയെ വിവാഹം ചെയ്യാമെന്നും ഉറപ്പ് നൽകി. എന്നാൽ മൂന്നാറിൽ നിന്ന് ശാന്തൻപാറ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റമായതോടെ ഷീബയ്ക്ക് നൽകിയ വാഗ്‌ദാനങ്ങളിൽ നിന്ന് ശ്യാംകുമാർ പിന്മാറി.