മൂന്നാർ:കേസും കേസുകെട്ടുമില്ലാതെ മൂന്നാർ ഡിവൈ.എസ്.പി ഓഫീസിന് കീഴിൽ വരുന്ന പൊലീസുകാര്‍ക്ക് ഇനി മുതൽ ജന്മദിനം ആഘോഷിക്കാം. ജന്മദിനങ്ങളിൽ നിർബന്ധിത അവധി നൽകുന്ന മൂന്നാർ ഡിവൈ.എസ്.പിയുടെ ഉത്തരവ് പുറത്തിറങ്ങി. ഇതിൻ പ്രകാരം ജന്മദിനങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത അവധിയിലൂടെ കുടുംബാംഗങ്ങളുമൊത്ത് ആഘോഷിക്കാം.
മൂന്നാർ പൊലീസ് ഇനി 'ഹാപ്പിയായി' ജന്മദിനമാഘോഷിക്കും - മൂന്നാർ പൊലീസ് ഇനി 'ഹാപ്പിയായി' ജന്മദിനമാഘോഷിക്കും
മൂന്നാർ സബ് ഡിവിഷന്‍റെ പരിധിയിലുള്ള എട്ടോളം പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാർക്കാണ് ജന്മദിനത്തിന് നിർബന്ധിത അവധി നല്‍കുന്നത്.
![മൂന്നാർ പൊലീസ് ഇനി 'ഹാപ്പിയായി' ജന്മദിനമാഘോഷിക്കും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4576248-1092-4576248-1569606689250.jpg)
മൂന്നാർ പൊലീസ് ഇനി 'ഹാപ്പിയായി' ജന്മദിനമാഘോഷിക്കും
മൂന്നാർ പൊലീസ് ഇനി 'ഹാപ്പിയായി' ജന്മദിനമാഘോഷിക്കും
മൂന്നാര്‍ സബ് ഡിവിഷന്‍റെ പരിധിയിലുള്ള എട്ടോളം പൊലീസ് സ്‌റ്റേഷനുകളിലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. പൊലീസുകാരുടെ മാനസിക സമ്മർദം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് നടപടിയെന്ന് ഡിവൈ.എസ്.പി രമേശ് ബാബു പറഞ്ഞു. പുതിയ ഉത്തരവ് സബ് ഡിവിഷനിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ബാധകമാണ്. ദൂര സ്ഥലങ്ങളിൽ നിന്നും എത്തി സേവനമനുഷ്ടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ ഉത്തരവ് വലിയ ആശ്വാസമാണ്.
Last Updated : Sep 28, 2019, 12:39 AM IST