ഇടുക്കി: സംസ്ഥാന സര്‍ക്കാറിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങായി മൂന്നാര്‍ ഗ്രാമപഞ്ചായത്തും. വാക്‌സിന്‍ ചലഞ്ചിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപ സംഭവന ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. മണിമൊഴി ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന് തുക കൈമാറി.
കൊവിഡില്‍ താങ്ങായി മൂന്നാര്‍ ഗ്രാമപഞ്ചായത്തും; ദുരിതാശ്വാസ നിധിയിലേക്ക് 25,00,000 രൂപ നല്‍കി
പ്രസിഡന്‍റ് എം. മണിമൊഴി ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന് തുക കൈമാറി.
കൊവിഡില്‍ താങ്ങായി മൂന്നാര്‍ ഗ്രാമപഞ്ചായത്തും; ദുരിതാശ്വാസ നിധിയിലേക്ക് 25,00,000 രൂപ നല്‍കി
ദേവികുളത്തെ സബ് കളക്ടര്‍ ഓഫീസിലെത്തിയായിരുന്നു തുക കെെമാറിയത്. സെക്രട്ടറി അജിത്ത്കുമാര്‍, വൈസ് പ്രസിഡന്‍റ് മാര്‍ഷ് പീറ്റര്‍, മറ്റ് പഞ്ചായത്തംഗങ്ങള്‍ എന്നിവരും സന്നിഹിതരമായിരുന്നു. പ്രതിരോധ പ്രവര്‍ത്തനത്തിനായി വലിയൊരു തുക സംഭാവന നല്‍കിയ ഗ്രാമപഞ്ചായത്ത് അധികൃതരെ സബ് കളക്ടര്‍ അഭിനന്ദിച്ചു.
also read: ഇടിവി ഭാരത് ഇംപാക്ട്; ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിയ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍