കേരളം

kerala

ETV Bharat / state

മൂന്നാര്‍ പഞ്ചായത്തിന് അനുവദിച്ച രണ്ടുകോടി പതിനഞ്ച് ലക്ഷം നഷ്ടമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് - മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് മണിമൊഴി

പഴയ മൂന്നാര്‍ ജില്ലാ ടൂറിസം വകുപ്പിന്‍റെ സമീപത്ത് പട്ടികവര്‍ഗ്ഗ വിഭാഗത്തിനായി ഷോപ്പിങ്ങ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ ഒരു കോടി അറുപത്തിയഞ്ച് ലക്ഷം രൂപ വകയിരുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും റവന്യുവകുപ്പ് നിയമകുരുക്കുമായി രംഗത്തെത്തി. ഇതോടെ ഏറ്റെടുത്ത രണ്ടാമത്തെ പദ്ധതിയും പാതിവഴിയില്‍ അവസാനിച്ചു.

munnar panchayat president said that the 2 crore 15 lakh allotted to Munnar panchayat will be lost  മൂന്നാര്‍ പഞ്ചായത്തിന് അനുവദിച്ച രണ്ടുകോടി പതിനഞ്ച് ലക്ഷം നഷ്ടമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്  idukki  munnar  ഇടുക്കി  മൂന്നാര്‍  മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് മണിമൊഴി  munnar panchayat president
munnar panchayat president said that the 2 crore 15 lakh allotted to Munnar panchayat will be lost

By

Published : Mar 4, 2021, 7:57 PM IST

ഇടുക്കി: നിയമ കുരുക്ക് കാരണം മൂന്നാര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച രണ്ടുകോടി പതിനഞ്ച് ലക്ഷം രൂപ നഷ്ടമാകുമെന്ന് പ്രസിഡന്‍റ് മണിമൊഴി. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ പട്ടികവര്‍ഗക്കാരുടെ വികസനം ലക്ഷ്യം വച്ച് നിര്‍മിക്കുന്ന ഷോപ്പിങ്ങ് കോംപ്ലക്സിന്‍റെ നിര്‍മാണത്തിനായി അനുവദിച്ച തുകയാണ് പ്രധാനമായും നഷ്ടമാകുക. സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ പലതും നിയമക്കുരുക്കില്‍ അകപ്പെട്ടു. കൂടാതെ പദ്ധതികള്‍ നടപ്പാക്കാന്‍ ആവശ്യത്തിന് ഭൂമിയും ലഭിച്ചില്ല. ഇതെല്ലാമാണ് പദ്ധതി മുടങ്ങാന്‍ കാരണമെന്നും പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

നിയമകുരുക്ക്; മൂന്നാര്‍ പഞ്ചായത്തിന് അനുവദിച്ച രണ്ടുകോടി പതിനഞ്ച് ലക്ഷം നഷ്ടമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്

വീടും ഭൂമിയും ഇല്ലാത്തവരെ കണ്ടെത്താന്‍ സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം പഞ്ചായത്തില്‍ ലഭിച്ചത് 7000ൽ അധികം അപേക്ഷകളാണ്. ഇതില്‍ 2280 അപേക്ഷകര്‍ പദ്ധതിക്ക് അർഹരാണെന്ന് അധികൃതര്‍ കണ്ടെത്തി. ഇവര്‍ക്ക് ഭൂമിയും വീടും നല്‍കാന്‍ ആദ്യഘട്ടമായി 50 ലക്ഷം രൂപ മാറ്റിവയ്ക്കുകയും ചെയ്തു. എന്നാല്‍ പഞ്ചായത്തിന്‍റെ കൈവശം ഭൂമിയില്ലാത്തതും റവന്യുവകുപ്പ് ഭൂമി നല്‍കാത്തതും തിരിച്ചടിയായി.

പഴയ മൂന്നാര്‍ ജില്ലാ ടൂറിസം വകുപ്പിന്‍റെ സമീപത്ത് പട്ടികവര്‍ഗ്ഗ വിഭാഗത്തിനായി ഷോപ്പിങ്ങ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ ഒരു കോടി അറുപത്തിയഞ്ച് ലക്ഷം രൂപ വകയിരുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും റവന്യുവകുപ്പ് നിയമകുരുക്കുമായി രംഗത്തെത്തി. ഇതോടെ ഏറ്റെടുത്ത രണ്ടാമത്തെ പദ്ധതിയും പാതിവഴിയില്‍ അവസാനിച്ചു. ഇപ്പോള്‍ വിവിധ പദ്ധതികള്‍ക്കായി പഞ്ചായത്തിന് അനുവദിക്കുന്ന പണത്തില്‍ രണ്ടുകോടി രൂപ വെട്ടികുറച്ചതായും അവര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details