ഇടുക്കി:മൂന്നാർ ഉൾപ്പെടുന്ന ടൂറിസം മേഖലയിലെ എട്ട് വില്ലേജുകളിൽ 2018 മെയ് മുതൽ ഒക്‌ടോബർ വരെ ഭൂഉടമകൾക്ക് നൽകിയ നിർമാണ അനുമതി റദ്ദ് ചെയ്യണമെന്ന് ജില്ല കലക്‌ടർക്ക് ശുപാർശ നൽകി ദേവികുളം സബ് കലക്‌ടർ. സർക്കാർ ഉത്തരവിന്‍റെ മറവിൽ നിരവധി നിയമവിരുദ്ധ നിർമാണ പ്രവർത്തങ്ങൾക്ക് വില്ലേജ് ഓഫിസർമാർ അനുമതി നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് സബ് കലക്‌ടർ പ്രേം കൃഷ്‌ണൻ എൻഒസി റദ്ദ് ചെയ്യണമെന്ന് ജില്ല കലക്‌ടർക്ക് ശുപാർശ നൽകിയത്.
കണ്ടെത്തിയത് വ്യാപക നിയമവിരുദ്ധ നിർമാണങ്ങൾ
2018 മെയ് മുതൽ ഒക്‌ടോബർ വരെയുള്ള കാലയളവിൽ കെഡിഎച്ച് വില്ലേജ് അടക്കം മൂന്നാർ ടൂറിസം മേഖലയിലെ എട്ട് വില്ലേജുകളിൽ നിർമാണ അനുമതി നൽകാൻ വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകിയിരുന്നു. ഈ കാലയളവിൽ നിരവധി അനധികൃത നിർമാണങ്ങൾക്ക് അനുമതി നൽകിയതായി സബ് കലക്‌ടർ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.
സബ് കലക്‌ടറുടെ ശുപാർശയിലെ ആവശ്യങ്ങൾ
ഈ കാലയളവിൽ സമ്പാദിച്ച നിർമാണ അനുമതിയുടെ മറവിൽ ഇപ്പോഴും നിർമാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നതായും കണ്ടെത്തിട്ടുണ്ട്. ഈ കാരണത്താൽ 2018 മെയ് മുതൽ ഒക്‌ടോബർ വരെ അഞ്ച് മാസക്കാലാവധിയിൽ നൽകിയ എൻഒസികൾ റദ്ദ് ചെയ്യണമെന്നാണ് സബ് കലക്‌ടർ ജില്ല കലക്‌ടറോട് ആവിശ്യപ്പെട്ടിരിക്കുന്നത്.
മൂന്നാർ ഉൾപ്പെട്ട ടൂറിസം വില്ലേജുകളിൽ 2012 മുതൽ സമ്പാദിച്ച കെട്ടിട നിർമാണ അനുമതിയുടെ മറവിലും വൻതോതിൽ ഇപ്പോഴും നിർമാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഈ സാഹചര്യത്തിൽ കെട്ടിട നിർമാണങ്ങൾക്ക് നൽകുന്ന അനുമതിക്ക് കാലാവധി നിശ്ചയിക്കണമെന്നും കലക്‌ടർ ആവശ്യപ്പെട്ടു.
Also Read:കല്ലാർ ഡാമിൻ്റെ സംഭരണ ശേഷിയിൽ തകരാർ; നാട്ടുകാർ ആശങ്കയിൽ
പരമാവധി ഒരു വർഷത്തിൽ കൂടുതൽ കാലാവധി അനുവദിക്കരുതെന്നും നിർമാണ പ്രവർത്തികൾ പൂർത്തികരിച്ചില്ലങ്കിൽ എൻഒസി പുതുക്കി നൽകുന്നതിനായി റവന്യു വകുപ്പിനെ സമീപിക്കുന്ന രീതിയിൽ പുനഃക്രമീകരിക്കണമെന്നും സബ് കലക്‌ടർ ജില്ല കലക്‌ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സബ് കലക്‌ടർ മാധ്യമങ്ങളോട്