കേരളം

kerala

ETV Bharat / state

മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്‌പോട്‌സ് സെന്‍റര്‍ നവീകരണത്തിന് 25 കോടി - മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്‌പോര്‍ട്‌സ് സെന്‍റര്‍

സിന്തറ്റിക് ട്രാക്ക്, ഇന്‍ഡോര്‍ സ്‌റ്റേഡിയം, കണ്‍വന്‍ഷന്‍ സെന്‍റര്‍, ജിംനേഷ്യം തുടങ്ങിയ വിവിധ നിര്‍മാണ ജോലികള്‍ക്ക് തുക വിനിയോഗിക്കും.

മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്‌പോര്‍ട്‌സ് സെന്‍റര്‍

By

Published : Aug 3, 2019, 3:02 AM IST

Updated : Aug 4, 2019, 3:39 AM IST

ഇടുക്കി: മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്‌പോട്‌സ് ട്രെയിനിങ് സെന്‍ററിന്‍റെ നവീകരണ ജോലികള്‍ക്കായി 25 കോടി രൂപ അനുവദിച്ചു. നാശത്തിന്‍റെ വക്കിലെത്തി നില്‍ക്കുന്ന സെന്‍ററിന് പുതുജീവന്‍ പകരുന്നതാണ് പ്രഖ്യാപനം. സിന്തറ്റിക് ട്രാക്ക്, ഇന്‍ഡോര്‍ സ്‌റ്റേഡിയം, കണ്‍വന്‍ഷന്‍ സെന്‍റര്‍, ജിംനേഷ്യം തുടങ്ങിയ വിവിധ നിര്‍മാണ ജോലികള്‍ക്ക് തുക വിനിയോഗിക്കും. ഒന്നര വര്‍ഷം മുമ്പ് സെന്‍ററിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 300 കോടിയുടെ പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് സ്‌പോട്‌സ് മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. എന്നാല്‍ 25 കോടിയുടെ പുതിയ പ്രഖ്യാപനം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് മൂന്നാര്‍ നിവാസികള്‍ പറയുന്നു.

മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്‌പോട്‌സ് സെന്‍റര്‍ നവീകരണത്തിന് 25 കോടി

വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച സെന്‍ററില്‍ കൃത്യമായ അറ്റകുറ്റപ്പണികളോ മേല്‍നോട്ടമോ നടത്തിയിരുന്നില്ല. സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെ സ്‌റ്റേഡിയത്തിന്‍റെ നിര്‍മാണം നടത്താന്‍ ആലോചന വരികയും പദ്ധതിക്കായുള്ള കരട് രേഖ തയ്യാറാക്കുകയും ചെയ്തിരുന്നു. കരട് രേഖപ്രകാരം ഹെല്‍ത്ത് ക്ലബ്ബ്, സ്വിമ്മിംങ്ങ് പൂള്‍, ഫുട്‌ബോള്‍ മൈതാനം തുടങ്ങി വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. പുതിയതായി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളിലൂടെ സെന്‍ററിന് പുതിയമുഖം ലഭിക്കുമെന്നാണ് കായിക പ്രേമികളുടെ പ്രതീക്ഷ.

Last Updated : Aug 4, 2019, 3:39 AM IST

ABOUT THE AUTHOR

...view details