ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിന്‍റെ ഭൂമി കയ്യേറ്റത്തിനെതിരെ ദേവികുളം സബ് കളക്ടർ രേണു രാജ് ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. പഞ്ചായത്ത് മുതിരപ്പുഴയാറിന് സമീപം നടത്തിയ കെട്ടിട നിർമാണം അനധികൃതമാണെന്നും സ്റ്റേ മെമ്മോ നൽകിയ ഉദ്യോഗസ്ഥരെ തടഞ്ഞെന്നുമുള്ള വിവരം കോടതിയെ അറിയിക്കാനാണ് നീക്കം.
മൂന്നാര്‍ പഞ്ചായത്തിന്‍റെ ഭൂമി കയ്യേറ്റം: സബ് കളക്ടർ ഇന്ന് ഹൈക്കോടതിയില്‍ റിപ്പോർട്ട് നൽകും - devikulam mla
എസ്. രാജേന്ദ്രൻ എം.എൽ.എ തന്നെ അധിക്ഷേപിച്ചതും സബ് കളക്ടർ റിപ്പോർട്ടിൽ സൂചിപ്പിക്കും.
സബ് കളക്ടർ രേണു രാജ്
മൂന്നാറിൽ നിർമാണ പ്രവർത്തികൾ നടത്തണമെങ്കിൽ റവന്യൂവകുപ്പിന്‍റെ അനുമതി നിർബന്ധമാണ്. പഞ്ചായത്ത് നടത്തിയ നിർമാണ പ്രവർത്തികൾ നിയമവിരുദ്ധമാണ്. ഇത്തരം പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് 2010 ൽ കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സബ് കളക്ടർ റിപ്പോർട്ട് നൽകുന്നത്.