ഇടുക്കി: മകരമഞ്ഞെത്തും മുന്‍പേ തണുപ്പില്‍ കുളിച്ച് മൂന്നാര്‍ മലനിരകള്‍. മഞ്ഞുമൂടി നില്‍കുന്ന മൂന്നാര്‍, എന്നും യാത്രാപ്രേമികളുടെ ഇഷ്ടയിടമാണ്. സഞ്ചാരികളുടെ വരവോടെ മൂന്നാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം വീണ്ടും ഉണര്‍ന്ന് തുടങ്ങിയിരിക്കുന്നു.കുളിരാസ്വദിക്കാന്‍ ഡിസംബര്‍ അവസാനം തൊട്ട് സഞ്ചാരികള്‍ മൂന്നാറിലേക്ക് എത്തിത്തുടങ്ങി. മൂന്നാറിന്‍റെ സമീപ പ്രദേശങ്ങളായ പള്ളിവാസല്‍, ചിന്നക്കനാല്‍, ആനയിറങ്കല്‍, പൂപ്പാറ എന്നിവിടങ്ങളില്‍ തണുപ്പ് പിടിച്ചു തുടങ്ങി.
മഞ്ഞ് മൂടി മൂന്നാര്‍ മലനിരകള്‍; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉണര്‍ന്നു തുടങ്ങി - munnar tourism
വരു ദിവസങ്ങളില്‍ മൂന്നാറില്‍ മൈനസ് ഡിഗ്രി വരെ തണുപ്പുണ്ടാകുമെന്ന് വിലയിരുത്തല്‍.
മഞ്ഞ് മൂടി മൂന്നാര്‍ മലനിരകള്‍; സഞ്ചാരികളുടെ വരവോടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉണര്‍ന്നു തുടങ്ങി
വരും ദിവസങ്ങളില്‍ മൂന്നാറില്‍ തണുപ്പ് മൈനസ് ഡിഗ്രിയിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. മൂന്നാറില്‍ സന്ദർശകരുടെ തിരക്ക് വര്‍ധിച്ചതോടെ പ്രദേശവാസികളില്‍ കൊവിഡ് ആശങ്കയും ഉയർന്നിട്ടുണ്ട്. പാര്‍ക്കുകളും ബോട്ടിങ് സെന്‍ററുകളുമെല്ലാം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കാലാവസ്ഥ വ്യതിയാനം സഞ്ചാരികളെ ആകര്‍ഷിപ്പിക്കുമെങ്കിലും തണുപ്പ് കൂടുന്നത് തേയില ചെടികളുടെ ഇലകള്‍ കരിഞ്ഞുണങ്ങാന്‍ കാരണമാകും.