കേരളം

kerala

ETV Bharat / state

യാത്രികരെ ദുരിതത്തിലാക്കി മൂന്നാർ പാലം - kochi dhanushkodi national highway

പാലത്തിന്‍റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടും അധികാരികൾ നടപടിയെടുക്കുന്നില്ലയെന്നാണ് നാട്ടുക്കാരുടെ ആരോപണം.

ഇടുക്കി  idukki  munnar bridge  കൊച്ചി ധനുഷ്‌കോടി ദേശീയപാത  മൂന്നാര്‍ ദേവികുളം റൂട്ട്  മൂന്നാർ പാലം  പാലം അപകടാവസ്ഥയിൽ  kochi dhanushkodi national highway  munnar devikulam route
യാത്രികരെ ദുരിതത്തിലാക്കി മൂന്നാർ പാലം

By

Published : Oct 29, 2020, 5:05 PM IST

ഇടുക്കി: യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാക്കിയിരിക്കുകയാണ് മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള കാലപ്പഴക്കം ചെന്ന പാലം. കൊച്ചി ധനുഷ്‌കോടി ദേശീയപാത കടന്നുപോകുന്ന മൂന്നാര്‍ ദേവികുളം റൂട്ടില്‍ മൂന്നാര്‍ പോലീസ് സ്‌റ്റേഷന് സമീപമുള്ള ഈ പാലം വളരെ നാളുകളായി അപകടാവസ്ഥയിലാണ്. പറയത്തക്ക വിസ്താരമില്ലാത്ത ഈ പാലത്തിന്‍റെ കൈവരികള്‍ കാലപ്പഴക്കം മൂലം തകര്‍ന്ന് അപകടത്തെ ക്ഷണിച്ചു വരകുത്തുകയാണ്.

പാലത്തിന്‍റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടും പ്രശ്‌നപരിഹാരത്തിന് നടപടിയെടുക്കേണ്ടവര്‍ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. വിനോദ സഞ്ചാരികൾ ഉള്‍പ്പെടെ ദിവസവും നൂറുകണക്കിനാളുകളാണ് വാഹനങ്ങളുമായി ഈ പാലത്തിലൂടെ കടന്നു പോകുന്നത്. വഴി പരിചയമില്ലാതെയെത്തുന്ന രാത്രി യാത്രക്കാരെയാണ് ഈ പാലത്തിന്‍റെ ശോചനീയാവസ്ഥ മൂലമുള്ള പ്രശ്നങ്ങൾ കൂടുതലായി ബാധിക്കുന്നത്. പ്രശ്‌നത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉടൻ ഇടപ്പെട്ട് നടപടി സ്വീകരിക്കണമെന്നാണ് വാഹനയാത്രികരുടെയും പ്രദേശവാസികളുടെയും ആവശ്യം.

യാത്രികരെ ദുരിതത്തിലാക്കി മൂന്നാർ പാലം

ABOUT THE AUTHOR

...view details