മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സഞ്ചാരികള്‍ക്കായി തുറക്കുന്നത് വൈകുന്നു - മൂന്നാര്‍
എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച നാലരക്കോടി രൂപ ചെലവഴിച്ചാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മിച്ചത്
ഇടുക്കി:മൂന്നാറിന്‍റെ വിനോദ സഞ്ചാരമേഖലക്ക് ഉണര്‍വേകാന്‍ ലക്ഷ്യമിട്ട് നിര്‍മാണം പൂര്‍ത്തീകരിച്ച ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സഞ്ചാരികള്‍ക്ക് തുറന്ന് നല്‍കുന്നത് വൈകുന്നു. ദേവികുളം റോഡില്‍ സര്‍ക്കാര്‍ കോളജിന് സമീപത്തുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍റെ ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നിര്‍വഹിച്ചത്. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച നാലരക്കോടി രൂപ ചെലവഴിച്ചാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മിച്ചത്. എന്നാല്‍ ഗാര്‍ഡനില്‍ ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കവും പിന്നീട് സമരവും രൂപപ്പെട്ടതോടെ ഗാര്‍ഡന് പൂട്ടുവീഴുകയായിരുന്നു.