ഇടുക്കി :മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ നിലപാട് കേരളത്തിന് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് ഉയര്‍ത്തില്ലെന്ന പരാമര്‍ശം കേരളത്തിന്‍റെ ആവശ്യത്തിന് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. തൊടുപുഴയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
മുല്ലപ്പെരിയാര്‍ : സുപ്രീം കോടതി നിലപാട് അനുകൂലമാകുമെന്ന് പ്രതീക്ഷയെന്ന് റോഷി അഗസ്‌റ്റിന്‍ - mullapperiyar issue
അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതില്‍ കേരളത്തിന്‍റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചിരുന്നു
![മുല്ലപ്പെരിയാര്‍ : സുപ്രീം കോടതി നിലപാട് അനുകൂലമാകുമെന്ന് പ്രതീക്ഷയെന്ന് റോഷി അഗസ്‌റ്റിന്‍ മുല്ലപ്പെരിയാര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് മുല്ലപ്പെരിയാര്‍ ഡാം mullapperiyar dam mullapperiyar issue mullapperiyar case](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14840849-thumbnail-3x2-roshi.jpg)
മന്ത്രി റോഷി അഗസ്‌റ്റിന്‍
മന്ത്രി റോഷി അഗസ്‌റ്റിന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
Also read: K Rail | നട്ടാശ്ശേരിയില്‍ വീണ്ടും കല്ലിട്ടു ; പിഴുതെറിഞ്ഞ് പ്രതിഷേധം
കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും, തമിഴ്‌നാടിന് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തി പുതിയ ഡാം വേണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെക്കുറിച്ചും മന്ത്രി പറഞ്ഞു. കേരളത്തിന്‍റെ വാദങ്ങള്‍ കോടതി അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി റോഷി അഗസ്‌റ്റിന്‍ വ്യക്‌തമാക്കി.