ഇടുക്കി: പൗരത്വ ഭേദഗതി വിഷയത്തില്‍ സർക്കാരും ഗവർണറും ബിജെപിയും തമ്മില്‍ ഒത്തുകളിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഗവർണർക്കെതിരായ പ്രമേയം തള്ളിയതിൽ അത്ഭുതമില്ലെന്നും അദേഹം തൊടുപുഴയിൽ പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തിയതിന് പിന്നാലെയാണ് കെപിസിസി പ്രസിഡന്‍റ് നിലപാട് വ്യക്തമാക്കിയത്.
പൗരത്വ വിഷയത്തില്‍ സർക്കാർ ഒത്തുകളിക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രൻ - governor arif muhammad khan
ഓരോ ദിവസം കഴിയുംതോറും സർക്കാർ പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്നും യുഡിഎഫ് ഒരു തരത്തിലും പ്രതിസന്ധി സൃഷ്ടിക്കുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ
പൗരത്വ വിഷയത്തില്‍ സർക്കാർ ഒത്തുകളിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
പൗരത്വ വിഷയത്തിൽ സർക്കാർ ഒത്തുകളിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഓരോ ദിവസം കഴിയുംതോറും സർക്കാർ പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്നും, യുഡിഎഫ് ഒരു തരത്തിലും പ്രതിസന്ധി സൃഷ്ടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ സമരത്തിൽ യുഡിഎഫ് ശക്തമായി മുന്നോട്ടു പോകുന്നതായും മുല്ലപ്പള്ളി വ്യക്തമാക്കി.