കേരളം

kerala

ETV Bharat / state

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136.95 അടിയായി - മുല്ലപ്പെരിയാർ ജലനിരപ്പ്

നിലവിൽ 2160 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്

മുല്ലപ്പെരിയാർ ജലനിരപ്പ് 136.95 അടി  Mullaperiyar water level  മുല്ലപ്പെരിയാർ ജലനിരപ്പ്  136.95 feet
മുല്ലപ്പെരിയാർ ജലനിരപ്പ് 136.95 അടിയായി

By

Published : Aug 12, 2020, 9:56 AM IST

ഇടുക്കി:മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136.95 അടിയിൽ നിലനിർത്തി തമിഴ്‌നാട്‌. ഡാമിലേക്ക് ഒഴുകിയെത്തുന്ന അതേ അളവിൽ തന്നെ വെള്ളം തമിഴ്‌നാട്ടിലേക്ക് ഒഴുക്കി തുടങ്ങി. നിലവിൽ 2160 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 2688 ഘനയടി വെള്ളം ഒഴുകിയെത്തിയിരുന്നപ്പോൾ 2105 ഘനയടി വെള്ളമാണ് വൈക ഡാമിലേക്ക് ഒഴുക്കിയിരുന്നത്. ഡാമിൻ്റെ വ്യഷ്ട്ടി പ്രദേശത്ത് മഴ കുറഞ്ഞതും ഡാമിലേക്കൊഴുകിയെത്തുന്ന വെള്ളത്തിൻ്റെ അളവിൽ കുറവുണ്ടായതും കണക്കിലെടുത്താണ് തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോയി തുടങ്ങിയത്. വെള്ളം കൂടുതലായി കൊണ്ടുപോയി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 135 അടിയിൽ താഴെ എത്തിക്കാനാണ് ആദ്യഘട്ടത്തിൽ തമിഴ്നാടിൻ്റെ ശ്രമം.

ABOUT THE AUTHOR

...view details