കേരളം

kerala

ETV Bharat / state

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.15 അടിയായി: കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു - ഇടുക്കി

പ്രായമായവരെയും കുട്ടികളെയും വീടുകളിൽ നിന്നും സുരക്ഷിത സഥാനങ്ങളിലേക്ക് മാറ്റി. പെരിയാറിന്‍റെ തീരത്ത് കനത്ത ജാഗ്രത

mullaperiyar dam  mullaperiyar dam water level  weather update idukki  idukki rain update  മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്  മുല്ലപ്പെരിയാർ ഷട്ടറുകൾ തുരന്നു  ഇടുക്കി മഴ  ഇടുക്കി വാർത്ത  idukki latest news
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 139.15 അടിയായി ഉയർന്നു

By

Published : Aug 8, 2022, 12:20 PM IST

ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. നിലവിലെ ജലനിരപ്പ് 139.15 അടിയാണ്. കഴിഞ്ഞ രാത്രിയിൽ ഡാമിന്‍റെ വൃഷ്‌ടി പ്രദേശത്ത് കനത്ത മഴയാണ് പെയ്‌തത്.

ഇന്ന് 10 മണി മുതൽ സ്‌പിൽ വേയിലൂടെ കൂടുതൽ വെള്ളം പെരിയാറിലേക്ക് ഒഴുക്കി തുടങ്ങി. 10 ഷട്ടറുകളും 60 സെന്‍റി മീറ്റർ ആയി ഉയർത്തി. 21 കുടുംബങ്ങളോട് മാറി താമസിക്കാൻ നിർദേശം നൽകി. പ്രായമായവരെയും കുട്ടികളെയും വീടുകളിൽ നിന്നും സുരക്ഷിത സഥാനങ്ങളിലേക്ക് മാറ്റി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. 9372 ഘന അടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്.

ഇതോടെയാണ് പെരിയാറിലേക്ക് കുടുതൽ വെള്ളം ഒഴുക്കാൻ തമിഴ്‌നാട് നടപടി ആരംഭിച്ചത്. സ്‌പിൽ വേയിൽ തുറന്നിട്ടുള്ള എല്ലാ ഷട്ടറുകളും 60 സെന്‍റി മീറ്റർ ആയി ഉയർത്തി 4957 ഘന അടി വെള്ളം പെരിയാറിലേക്ക് ഒഴുക്കും. ടണൽ മാർഗം നിലവിൽ 2122 ഘന അടി വെള്ളമാണ് തമിഴ്‌നാട് കൊണ്ട് പോകുന്നത്. ആകെ 7079 ഘന അടി വെള്ളം പുറത്തേക്ക് ഒഴുക്കുമെങ്കിലും നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ അണക്കെട്ടിലെ ജല നിരപ്പ് താഴുന്നില്ല.

ABOUT THE AUTHOR

...view details