കേരളം

kerala

ETV Bharat / state

മുല്ലപ്പെരിയാറിൽ ആദ്യ മുന്നറിയിപ്പുമായി തമിഴ്‌നാട്; ജലനിരപ്പ് 136 അടിയായി - മുല്ലപ്പെരിയാർ ജാഗ്രത

Mullaperiyar Water Level : കഴിഞ്ഞ ദിവസങ്ങളിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്‌തതും, തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതും ജലനിരപ്പ് ഉയരാൻ കാരണമായി. ഇതോടെ സ്വാഭാവിക നടപടിയെന്ന നിലയിലാണ് ആദ്യ മുന്നറിയിപ്പ് നൽകിയത്.

Mullaperiyar Water Level Reached 136 Feet  Mullaperiyar Warning From Tamil Nadu  Mullaperiyar Water level  Mullaperiyr Dam  മുല്ലപ്പെരിയാർ  മുല്ലപ്പെരിയാർ ജലനിരപ്പ്  മുല്ലപ്പെരിയാർ മുന്നറിയിപ്പ്  തമിഴ്‌നാട് മഴ  മുല്ലപ്പെരിയാർ ജാഗ്രത  മുല്ലപ്പെരിയാർ ജാഗ്രതാ നിർദേശം
Mullaperiyar Water Level Reached 136 Feet

By ETV Bharat Kerala Team

Published : Nov 25, 2023, 7:06 PM IST

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയർന്നതിനെ തുടർന്ന് തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നൽകി (Mullaperiyar Water Level Reached 136 Feet). 142 അടിയാണ് ഡാമിന്‍റെ പരമാവധി സംഭരണശേഷി. കഴിഞ്ഞ ദിവസങ്ങളിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്‌തിരുന്നു. ഇത് ഡാമിലേക്കുള്ള നീരൊഴുക്കിന് കാരണമായി.

തമിഴ്‌നാട്ടിൽ ശക്തമായ മഴ പെയ്യുന്നതിനാൽ കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചിട്ടുണ്ട്. ഇതും ജലനിരപ്പ് ഉയരാൻ കാരണമായി. അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശമായ പെരിയാർ വനമേഖലയിൽ 30.4 ഉം തേക്കടിയിൽ 38.4 മില്ലിമീറ്റർ മഴയുമാണ് കഴിഞ്ഞ ദിവസം പെയ്‌തത്‌. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ തേക്കടി തടാക തീരങ്ങൾ വെള്ളത്തിനടിയിലായി.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്വാഭാവിക നടപടിയെന്ന നിലയിലാണ് ആദ്യ മുന്നറിയിപ്പ് നൽകിയതെന്നും തമിഴ്‌നാട് അറിയിച്ചു. ജലനിരപ്പ് നിയന്ത്രിച്ച് നിർത്തേണ്ട സാഹചര്യത്തിൽ ഇടുക്കിയിലേക്ക് ജലം തുറന്നുവിടേണ്ട ഘട്ടത്തിലാണ് കേരളത്തിന് ജാഗ്രത നിർദേശം നൽകാറുള്ളത്. സംഭരണശേഷി 142 അടിയായി നിശ്ചയിച്ച അണക്കെട്ടിൽ നിന്ന് ഇടുക്കിയിലേക്ക് ജലം തുറന്നുവിടാൻ സാധ്യതയില്ലെന്നും തമിഴ്‌നാട് അധികൃതർ അറിയിച്ചു.

വൈഗ അണക്കെട്ട് തുറന്നു:മഴ ശക്തമായതോടെമുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ശേഖരിക്കുന്ന തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ട് നവംബർ 11 ന് തുറന്നിരുന്നു. 45 ദിവസത്തേയ്ക്ക് 900 ഘനയടി വെള്ളം അണക്കെട്ടിൽ നിന്ന് പുറത്തേയ്ക്ക് ഒഴുക്കും. വൈഗയിലെ ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിൻ്റെ അളവ് കുറച്ചിരുന്നു.

പ്രത്യേക പൂജകൾക്ക് ശേഷമാണ് വൈഗ അണക്കെട്ട് തുറന്നത്. തമിഴ്‌നാട് ഗ്രാമവികസന വകുപ്പ് മന്ത്രി ഐ പെരിയസാമിയും, പ്രവൃത്തി വകുപ്പ് മന്ത്രി മൂർത്തിയും ചേർന്നാണ് അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തിയത്. ആദ്യ ഘട്ടത്തിൽ 45 ദിവസത്തേക്ക് 900 ഘനയടി വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. 120 ദിവസത്തേയ്ക്കാണ് നിലവിൽ അണക്കെട്ട് തുറന്നിരിക്കുന്നത്.

Also Read:Idukki Dam Security Lapse ഇടുക്കി ഡാമിലെ സുരക്ഷ വീഴ്‌ച; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

അണക്കെട്ട് തുറന്നതോടെ മധുര, ഡിണ്ടിഗൽ ജില്ലകളിലെ 45,041 ഏക്കർ ഭൂമിയിൽ ജലസേചനം ലഭിക്കും. വൈഗ അണക്കെട്ടിലെ ജലനിരപ്പ് 66,68,70 അടിയിലെത്തിയപ്പോൾ യഥാക്രമം മൂന്ന് തലങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്ന് മധുര, ദിണ്ടിഗൽ, രാമനാഥപുരം, ശിവഗംഗ എന്നിവിടങ്ങളിലേക്കുള്ള മേഖലയിലെ ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു. അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്നത് ഏത് സമയത്തും വർധിച്ചേക്കാമെന്നതിനാൽ വൈഗ നദിയിൽ കുളിക്കുന്നതിനും നദി മുറിച്ചുകടക്കുന്നതിനും നിരോധനവും ഏർപ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details