ഇടുക്കി: മുല്ലപ്പെരിയാർ ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി. ഉപസമിതി ചെയർമാൻ ശരവണ കുമാറിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അണക്കെട്ടിൽ പരിശോധന നടത്തിയത്. തേക്കടിയിൽ നിന്നും ബോട്ട് മാർഗം അണക്കെട്ടിലെത്തിയ സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, ഗ്യാലറി എന്നിവിടങ്ങളിൽ പരിശോധന നടത്തി. സ്വീപ്പേജ് വെള്ളത്തിൻ്റെ അളവും രേഖപ്പെടുത്തി.
മുല്ലപ്പെരിയാർ ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി - മുല്ലപ്പെരിയാർ ഉപസമിതി
ഉപസമിതി ചെയർമാൻ ശരവണ കുമാറിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അണക്കെട്ടിൽ പരിശോധന നടത്തിയത്.

മുല്ലപ്പെരിയാർ ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി
കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ യോഗം ഒഴിവാക്കിയിരുന്നു. അണക്കെട്ടിൻ്റെ നിലവിലുള്ള അവസ്ഥ വിലയിരുത്താനാണ് സംഘം എത്തിയത്. ഉപസമിതി ചെയർമാനൊപ്പം കേരള-തമിഴ്‌നാട് പ്രതിനിധികളും പരിശോധനയിൽ പങ്കെടുത്തു. 126.65 അടിയാണ് അണക്കെട്ടിലെ ഇപ്പോളത്തെ ജലനിരപ്പ്.