ഇടുക്കി:മുല്ലപ്പെരിയാർ സുരക്ഷ കേസിൽ കക്ഷി ചേരാൻ ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് സുപ്രീം കോടതിയില്‍ അപേക്ഷ നൽകി. ഡാം ഡീകമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ. റസൽ ജോയി നേതൃത്വം നൽകുന്ന സേവ് കേരള ബ്രിഗേഡാണ് കേസ് നല്‍കിയത്. ഈ കേസിലേക്ക് കക്ഷി ചേരാനാണ് എം.പിയുടെ അപേക്ഷ.
അടുത്തയാഴ്‌ചയാണ് അന്തിമവാദം നടക്കുക. മുല്ലപ്പെരിയാർ അണക്കെട്ട് പണിത സമയത്ത് എൻജിനീയർമാർ നിർദേശിച്ച ആയുസ് 50 വർഷമാണ്. എന്നാലിപ്പോൾ, ഇതിന്‍റെ ഇരട്ടിയിലധികം വർഷം പിന്നിട്ടുകഴിഞ്ഞു. അതിനാൽ അണക്കെട്ടിന്‍റെ കാലാവധി നിർണയിക്കാൻ വിദഗ്‌ദ സംഘത്തെ നിയോഗിക്കണം. മുല്ലപ്പെരിയാർ തകർന്നാൽ താഴെയുള്ള നാല് അണക്കെട്ടുകൾ കൂടി തകരുമെന്നും ഒരു മണിക്കൂറിനുള്ളിൽ വെള്ളം അറബിക്കടലിൽ എത്തുമെന്നും അപേക്ഷയിലുണ്ട്.