ഇടുക്കി:സംസ്ഥാനത്ത് മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കേണ്ടെന്ന് തീരുമാനം ( idukki Mullaperiyar dam will not open today). തമിഴ്‌നാടിലേക്ക് കൊണ്ട് പോകുന്ന വെള്ളത്തിന്‍റെ അളവും കുറച്ചു. സെക്കന്‍റിൽ 250 ഘനയടിയായാണ് കുറച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് നീരൊഴുക്ക് കൂടിയതിനാൽ തമിഴ്‌നാട് കൊണ്ടുപോകുന്ന വെളളത്തിന്‍റെ അളവ് കൂട്ടിയിരുന്നു. നിലവിൽ അണക്കട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍റിൽ 2500 ഘനയടി ആയി കുറഞ്ഞതോടെ ഇപ്പോഴത്തെ ജലനിരപ്പ് 138.55 അടിയായി.
കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് രാവിലെ പത്തു മണിയോടെ തുറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ജലനിരപ്പ് 142 അടിയിലേക്കെത്തുന്ന സാഹചര്യമുണ്ടായാൽ തുറക്കാനായിരുന്നു തമിഴ്‌നാടിന്‍റെ തീരുമാനം. അണക്കെട്ടിൽ നിന്ന് സെക്കൻഡിൽ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ തുറന്നു വിടുമെന്നായിരുന്നു തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നത്. ഇതേത്തുടർന്ന് പെരിയാർ തീരത്തുളളവർക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. അണക്കെട്ടിന്‍റെ സ്‌പിൽ വേ ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്തി 10000 ക്യുസെക്‌സ് വെള്ളം പെരിയാറിലേക്ക് ഒഴുക്കിവിടുമെന്നായിരുന്നു തമിഴ്‌നാട് അറിയിച്ചിരുന്നത്.
മുല്ലപ്പെരിയാറിന്‍റെ വൃഷ്‌ടി പ്രദേശങ്ങളിലും പെരിയാറിന്‍റെ വന മേഖലകളിലും അതിശക്തമായ മഴയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. കേരളത്തിൽ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്തോട് ചേർന്നുള്ള തമിഴ്‌നാട് മേഖലയിൽ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്.
also read :മുല്ലപെരിയാർ അണകെട്ട് നാളെ തുറക്കും: ജാഗ്രതാ നിർദേശവുമായി ജില്ലാ ഭരണകൂടം