ഇടുക്കി: മുല്ലപ്പെരിയാർ ഡാം (Mullaperiyar Dam) സന്ദർശിക്കാൻ എം.പിമാരായ എൻ കെ പ്രേമചന്ദ്രനും (NK Premachandran) ഡീൻ കുര്യാക്കോസിനും (dean kuriakose) അനുമതി നിഷേധിച്ചു. രണ്ട് ദിവസം മുമ്പാണ് മുല്ലപ്പെരിയാർ സന്ദർശിക്കാൻ അനുവാദം നൽകണമെന്ന് കാണിച്ച് ചീഫ് സെക്രട്ടറിക്ക് ( chief secretary) ഇവര്‍ കത്ത് നൽകിയത്. എന്നാൽ ഇരുവരുടെയും ആവശ്യത്തോട് ചീഫ് സെക്രട്ടറിയില്‍ നിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ല (chief secretary denied permission).
വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ജനാധിപത്യ വിരുദ്ധ നടപടിയാണിതെന്നും എൻ.കെ പ്രേമചന്ദ്രൻ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ മൗനവും നിലവിലെ സാഹചര്യങ്ങളുമായി ബന്ധമുണ്ട്. മുല്ലപ്പെരിയാർ പ്രശ്‌നത്തിൽ കേരളവും തമിഴ്‌നാടും തമ്മിൽ ഉണ്ടാക്കിയിട്ടുള്ള അന്തർധാരയുടെ ഭാഗമാണിതെന്നും എൻ കെ പ്രേമചന്ദ്രൻ പ്രതികരിച്ചു.