ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അഞ്ചംഗ ഉപസമിതി പരിശോധന നടത്തി. പ്രധാന അണക്കെട്ട്, ബേബി ഡാം, ഗ്യാലറി, 3 സ്‌പില്‍വേ ഷട്ടറുകള്‍ എന്നിവയാണ് സമിതി പരിശോധിച്ചത്. ഇതിന് ശേഷം കുമളി മുല്ലപ്പെരിയാർ ഓഫിസിൽ യോഗം ചേർന്ന് ഡാമിന്‍റെ നിലവിലെ സ്ഥിതിഗതികളും വിലയിരുത്തി.
രാവിലെ തേക്കടിയില്‍ നിന്നും ബോട്ട് മാര്‍ഗമാണ് അഞ്ചംഗ ഉപസമിതി ഡാമിലെത്തിയത്. തുടര്‍ന്ന് പ്രധാന അണക്കെട്ട്, ബേബി ഡാം, ഗ്യാലറി എന്നിവിടങ്ങളിൽ പരിശോധന നടത്തിയ ശേഷം സമിതി അംഗങ്ങൾ സ്വീപ്പേജ് ജലത്തിന്‍റെ അളവ് രേഖപ്പെടുത്തി. പതിമൂന്ന് സ്‌പില്‍വേ ഷട്ടറുകളിൽ 3 എണ്ണമാണ് ഉയർത്തി പരിശോധിച്ചത്.