ഇടുക്കി:മുല്ലപെരിയാർ അണക്കെട്ടിന്‍റെ ഒമ്പത് ഷട്ടറുകൾ ഉയർത്തിയതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറയുന്നു. തിങ്കളാഴ്ച രാത്രി (2021 ഡിസംബര്‍ 06) എട്ടരയോടെയാണ് വീടുകളില്‍ വള്ളം കയറി തുടങ്ങിയത്. രാത്രി വൈകുന്തോറും വെള്ളത്തിന്‍റെ അളവ് കൂടുകയാണ്. ഇതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിത്തുടങ്ങി.
രാത്രി കാലത്ത് മുല്ലപ്പെരിയാറിന്‍റെ ഷട്ടറുകൾ ഉയർത്തരുത് എന്ന സംസ്ഥാന സർക്കാരിന്‍റെ മുന്നറിയിപ്പ് അവഗണിച്ചു കൊണ്ടാണ് തമിഴ്‌നാടിന്‍റെ നടപടി. തമിഴ്‌നാട് അണക്കെട്ടിന്‍റെ ഒമ്പത് ഷട്ടറുകൾ 120 സെന്‍റീമിറ്റർ വീതമാണ് ഉയർത്തിയത്. സെക്കൻഡിൽ 12654 ഘനയടി വെള്ളമാണ് പെരിയാറ്റിലേക്ക് ഒഴുക്കുന്നത്. ഈ ആദ്യമായിട്ടാണ് ഇത്രയധികം വെള്ളം തമിഴ്‌നാട് തുറന്ന് വിടുന്നത്. അതിനിടെ മൂന്ന് ഷട്ടറുകൾ തമിഴ്‌നാട് അടച്ചു. v7, v8, v9 എന്നീ മൂന്ന് ഷട്ടറുകൾ അടച്ചു.