കേരളം

kerala

ETV Bharat / state

Mullapperiyar Dam | മുല്ലപ്പെരിയാര്‍ : അന്താരാഷ്ട്ര ഏജൻസി പഠനം നടത്തണം : പെരിയാർവാലി പ്രൊട്ടക്ഷൻ മൂവ്മെന്‍റ്

മുല്ലപ്പെരിയാർ ഡാമിന്‍റെ(Mullaperiyar Dam) സുരക്ഷയിൽ പങ്കാളിത്തം വേണമെന്ന തമിഴ്‌നാടിന്‍റെ ആവശ്യം കേരളം അനുവദിക്കരുതെന്ന് പെരിയാര്‍ വാലി പ്രൊട്ടക്ഷന്‍ മൂവ്‌മെന്‍റ് (Periyar valley protection movement)

Mullaperiyar Dam issue  Mullaperiyar Dam issue news  Periyar Valley Protection Movement  Periyar Valley Protection Movement news  study on Mullaperiyar Dam  study on Mullaperiyar Dam news  മുല്ലപ്പെരിയാർ അണക്കെട്ട്  മുല്ലപ്പെരിയാർ അണക്കെട്ട് വാർത്ത  പെരിയാർവാലി പ്രൊട്ടക്ഷൻ മൂവ്മെന്‍റ്  പെരിയാർവാലി പ്രൊട്ടക്ഷൻ മൂവ്മെന്‍റ് വാർത്ത  മുല്ലപ്പെരിയാർ വിവാദം  മുല്ലപ്പെരിയാർ വിവാദം വാർത്ത  Mullaperiyar Dam controversy  അന്താരാഷ്ട്ര ഏജൻസി  latest news  idukki news  mullaperiyar news  mullaperiyar idukki
മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ അവസ്ഥയിൽ അന്താരാഷ്ട്ര ഏജൻസി പഠനം നടത്തണം: പെരിയാർവാലി പ്രൊട്ടക്ഷൻ മൂവ്മെന്‍റ്

By

Published : Nov 18, 2021, 9:26 PM IST

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ(Mullaperiyar Dam) ദുർബലാവസ്ഥയെക്കുറിച്ച് അന്താരാഷ്ട്ര ഏജൻസി പഠനം നടത്തണമെന്ന ആവശ്യവുമായി പെരിയാർ വാലി പ്രൊട്ടക്ഷൻ മൂവ്മെന്‍റ് (Periyar valley protection movement). ആവശ്യം സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ(Supreme court) ഉന്നയിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഡാമിന്‍റെ സുരക്ഷയിൽ പങ്കാളിത്തം വേണമെന്ന തമിഴ്‌നാടിന്‍റെ ആവശ്യം കേരളം അനുവദിക്കരുത്. സമവായത്തിലൂടെ മുല്ലപ്പെരിയാർ പ്രശ്‌നം(mullaperiyar issue) പരിഹരിക്കാൻ രാഷ്‌ട്രപതിയെയും പ്രധാനമന്ത്രിയേയും നേരിൽ കണ്ട് മുഖ്യമന്ത്രി ചർച്ച നടത്തണം. പല കാര്യങ്ങളിലും തമിഴ്‌നാടിന് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ ചുമതലയിൽ നിന്നും മാറ്റി നിർത്തണം. കേസ് നടത്തിപ്പിൽ ഏകീകൃത മേൽനോട്ടം ഉണ്ടാകണമെന്നും സംഘടന അഭിപ്രായപ്പെട്ടു.

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ അവസ്ഥയിൽ അന്താരാഷ്ട്ര ഏജൻസി പഠനം നടത്തണം: പെരിയാർവാലി പ്രൊട്ടക്ഷൻ മൂവ്മെന്‍റ്

Also Read: Models Death|മോഡലുകളുടെ മരണത്തിൽ DJ പാർട്ടിയിൽ പങ്കെടുത്ത കൂടുതൽ പേരെ ചോദ്യം ചെയ്യും

കാലപ്പഴക്കം ചെന്ന മുല്ലപ്പെരിയാർ അണക്കെട്ട് ദുർബലമാണ്. അണക്കെട്ടിന് താഴെ ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ദുരന്ത ഭീതിയിലാണ് കഴിയുന്നത്. വർഷത്തിൽ ആറുമാസം ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഈ സമയം സ്‌കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നതിനാൽ കുട്ടികൾക്ക് പഠിക്കാൻ കഴിയുന്നില്ല. കുട്ടികളും മരണഭീതിയിലാണ്. ഇത് അവരുടെ മാനസിക വളർച്ചയെ പോലും ബാധിക്കുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുകയെന്ന ഭരണഘടനാപരമായ മൗലികാവകാശം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പെരിയാർവാലി പ്രൊട്ടക്ഷൻ മൂവ്മെന്‍റ് സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ബാധ്യസ്ഥരാണ്. ഇതിനുകഴിയുന്നില്ലങ്കിൽ നഷ്‌ടപരിഹാരം നൽകി മാറ്റി പാർപ്പിക്കണം. ഇക്കാര്യത്തിൽ സർക്കാരുകൾക്ക് സുപ്രീംകോടതി നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ABOUT THE AUTHOR

...view details