ഇടുക്കി:ജില്ലയില്‍ മഴയ്‌ക്ക് നേരിയ ശമനം ഉണ്ടായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. ഇതോടെ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞ് തുടങ്ങി. നീരൊഴുക്ക് വീണ്ടും കുറഞ്ഞാല്‍ ജലനിരപ്പ് ക്രമീകരിച്ച് ഷട്ടറുകള്‍ താഴ്‌ത്താനാകുമെന്നാണ് പ്രതീക്ഷ.
മുല്ലപ്പെരിയാറിലെ വെള്ളം കുറയുന്നതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ക്രമീകരിക്കാനാവും. മലയോര മേഖലയില്‍ മഴ കുറഞ്ഞതും ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ അണക്കെട്ടുകളിലെ ജലനിരപ്പ് വര്‍ധിച്ചത് ഏറെ ആശങ്ക ഉയര്‍ത്തിയിരുന്നു.
കഴിഞ്ഞ രാത്രിയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.55 ആയിരുന്നു. അണക്കെട്ടിലേക്കുള്ള ഒഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവും തമിഴ്‌നാട് വര്‍ധിപ്പിച്ചിരുന്നു. 10,000 ഘനയടി വെള്ളമാണ് 13 ഷട്ടറുകൾ വഴി പുറത്തേക്ക് ഒഴുക്കുന്നത്.
ഇതോടെ ജലനിരപ്പ് 139.5 ആയി. മുല്ലപ്പെരിയാറില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവ് കുറഞ്ഞാല്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ക്രമീകരിക്കാനാവും. നിലവില്‍ റെഡ് അലര്‍ട്ടിലുള്ള മാട്ടുപ്പെട്ടി, കുണ്ടള, കല്ലാർകുട്ടി, പൊന്മുടി, ലോവർപെരിയാർ തുടങ്ങിയ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്.
also read:ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു: പെരിയാർ തീരത്ത് കനത്ത ജാഗ്രത