കേരളം

kerala

ETV Bharat / state

Mullaperiyar Dam | മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; രണ്ട് ഷട്ടറുകള്‍ തുറക്കും - കേരള സര്‍ക്കാര്‍

Mullaperiyar Dam | കല്ലാർ ഡാമിന്‍റെ (Kallar Dam) വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറിന്‍റെ (Mullaperiyar Dam) രണ്ട് ഷട്ടറുകൾ ഉയര്‍ത്തി 10 ക്യുമെക്‌സ് ജലമാണ് സ്‌പില്‍ വേയിലൂടെ (Spillway) പുറത്തുവിടുക.

Mullaperiyar Dam  Excess water tamilnadu government decision  മുല്ലപ്പെരിയാര്‍ ഡാം  Cubic Feet Of Water  Spillway  idukki news  kerala news  ഇടുക്കി വാര്‍ത്ത  കേരള വാര്‍ത്ത  തമിഴ്‌നാട് സര്‍ക്കാര്‍  കേരള സര്‍ക്കാര്‍  Kallar Dam
Mullaperiyar Dam | മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; അധികജലം വെള്ളിയാഴ്ച രാവിലെ പുറത്തുവിടും

By

Published : Nov 26, 2021, 7:52 AM IST

ഇടുക്കി:മുല്ലപ്പെരിയാർ ഡാമില്‍ (Mullaperiyar Dam) ജലനിരപ്പ് ഉയരുന്നു. കല്ലാർ ഡാമിന്‍റെ (Kallar Dam) വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറക്കും. 10 സെന്‍റി മീറ്റർ വീതം ഉയർത്തി 10 ക്യുമെക്‌സ് ജലം ഘട്ടം ഘട്ടമായി സ്‌പില്‍ വേയിലൂടെ (Spillway) ഒഴുക്കും.

ALSO READ:Bichu Thirumala passed away : ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയ്‌ക്കാണ് ഷട്ടറുകള്‍ തുറക്കുക. ഇതുസംബന്ധിച്ച തീരുമാനം തമിഴ്‌നാട് സർക്കാര്‍ പുറത്തുവിട്ടു. നിലവിലെ സാഹചര്യത്തിൽ പെരിയാർ, കല്ലാർ, ചിന്നാർ പുഴകളുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ല കലക്‌ടർ മുന്നറിയിപ്പ് നല്‍കി.

ABOUT THE AUTHOR

...view details