ഉരുൾപൊട്ടൽ ഭീഷണി; കനകപുഴ മേഖലയിലെ ജനങ്ങൾ ആശങ്കയിൽ - mudslide threat
റോഡിലൂടെ സഞ്ചരിച്ചിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴക്ക്
ഉരുൾപൊട്ടൽ
ഇടുക്കി:മാങ്ങാത്തൊട്ടി കനകപുഴ മേഖലയിലെ ജനങ്ങൾ ഉരുൾപൊട്ടൽ ഭീതിയിൽ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടർന്ന് എൻആർ സിറ്റി റോഡിലേക്ക് പാറ അടർന്നു വീണു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെയാണ് റോഡിലേക്ക് വലിയ പാറക്കല്ല് അടർന്നു വീണത്. ഈ സമയം റോഡിലൂടെ സഞ്ചരിച്ചിരുന്നവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പിഎംജിഎസ്‌വൈ പദ്ധതിയിൽ ഒരു വർഷം ൻപ് നിർമ്മിച്ച റോഡ് ഭാഗികമായി തകർന്നിട്ടുണ്ട്.