ഇടുക്കി:മലയാളത്തിന്‍റെ ഇതിഹാസ കഥാകാരന്‍ എം.ടി വാസുദേവൻ നായർക്ക് 89-ാം പിറന്നാൾ. അരനൂറ്റാണ്ടിന് ശേഷം പുനഃസൃഷ്‌ടിക്കുന്ന 'ഓളവും തീരവും' സിനിമയുടെ തൊടുപുഴ കുടയത്തൂരിലെ ലൊക്കേഷനില്‍ വച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കൊപ്പം മധുരം പങ്കിട്ട് ആഘോഷം നടന്നു. മോഹൻലാൽ, പ്രിയദർശൻ, സന്തോഷ് ശിവന്‍ തുടങ്ങിയവര്‍ ആഘോഷത്തിൽ പങ്കെടുത്തു.
പിറന്നാൾ നിറവില്‍ എം.ടി; സിനിമ ലൊക്കേഷനില്‍ മധുരം പങ്കിട്ട് ആഘോഷം - mt vasudevan nair 89 th birthday
എം.ടിയുടെ പത്ത് കഥകളെ ആസ്‌പദമാക്കിയുള്ള സിനിമാസമാഹാരത്തിന്‍റെ തൊടുപുഴയിലെ ലൊക്കേഷനില്‍ വച്ചാണ് ആഘോഷം നടന്നത്

1970 ൽ എം.ടിയുടെ തിരക്കഥയിൽ പി.എൻ മേനോൻ സംവിധാനം ചെയ്‌ത 'ഓളവും തീരവും' പ്രിയദർശനാണ് പുനഃസൃഷ്‌ടിക്കുന്നത്. എം.ടി എഴുതിയ പത്ത് കഥകള്‍ ഒരുമിച്ചുള്ള സിനിമാസമാഹാരമാണ് ഇത്. മെച്ചപ്പെട്ട ആരോഗ്യാവസ്ഥയില്‍ അല്ലാതിരുന്നിട്ടും മകള്‍ അശ്വതിക്കൊപ്പം കോഴിക്കോട് നിന്നാണ് അദ്ദേഹം ലൊക്കേഷനില്‍ എത്തിയത്.
സിനിമയില്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നത് മകള്‍ അശ്വതിയാണ്. ആദ്യമിറങ്ങിയ 'ഓളവും തീരവും' ചിത്രത്തില്‍ മധു ആയിരുന്നു നായകനെങ്കിൽ പുതിയതിൽ മോഹൻലാലാണ് പ്രധാന വേഷത്തിലെത്തുന്നത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയാണ് സിനിമാസമാഹാരം പുറത്തിറങ്ങുക.