ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍-ബോഡിമെട്ട് റൂട്ടിലെ ഗ്യാപ്പ് റോഡിന് സമീപം മലയിടിച്ചില്‍. ശനിയാഴ്‌ച രാത്രിയാണ് മലയിടിച്ചില്‍ ഉണ്ടായത്.
ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത് ദേശീയപാത നവീകരണത്തിന്‍റെ ഭാഗമായി നിർമാണ ജോലികൾ നടക്കുന്നിടത്താണ് അപകടം. വലിയ ശബ്ദത്തോടെ മല മുകളില്‍ നിന്നും കല്ലും മണ്ണും ഇളകി റോഡിലേക്ക് പതിക്കുകയായിരുന്നു.
ഗതാഗതം പൂര്‍ണമായും നിലച്ചു ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു. രാത്രി ദേശീയ പാതയിൽ വാഹനങ്ങൾ ഉണ്ടാകാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
റോഡില്‍ നിന്ന് കല്ലും മണ്ണും നീക്കം ചെയ്യുന്നത് തുടരുന്നു ഴിഞ്ഞ ദിവസം ഉണ്ടായ മഴയിലും ഇവിടെ ചെറിയ രീതിയിൽ മലയിടിച്ചിൽ ഉണ്ടായിരുന്നു. വഴിയില്‍ നിന്നും കല്ലും മണ്ണും നീക്കം ചെയ്യുന്നത് തുടരുകയാണ്.