ഇടുക്കി: മൂലമറ്റം വൈദ്യുതി നിലയത്തിലുണ്ടായ പൊട്ടിത്തെറിയിൽ കെഎസ്ഇബിക്ക് നഷ്‌ടം അഞ്ച് കോടി രൂപ. പൊട്ടിത്തെറിയെ തുടര്‍ന്ന് നിര്‍ത്തിവച്ച വൈദ്യുത നിലയത്തിന്‍റെ പ്രവർത്തനം പുനരാരംഭിച്ചു. പൊട്ടിത്തെറിയുണ്ടായ സ്ഥലത്ത് ഇലക്ട്രിക്കൽ ഇൻസ്പെക്‌ടറുടെ സംഘം പരിശോധന നടത്തി. കഴിഞ്ഞ തിങ്കളാഴ്‌ച രാത്രിയാണ് വൈദ്യുത നിലയത്തിലെ രണ്ടാം നമ്പർ ജനറേറ്ററിലെ എക്‌സിസ്റ്ററിൽ പൊട്ടിത്തെറി ഉണ്ടായത്. ഇതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള വൈദ്യുതി വിതരണത്തില്‍ തടസം നേരിട്ടെങ്കിലും പിന്നീട് പരിഹരിച്ചു.
മൂലമറ്റം വൈദ്യുതി നിലയത്തിലെ പൊട്ടിത്തെറി; കെഎസ്‌ഇബിക്ക് അഞ്ച് കോടി നഷ്ടം - moolamattam power house
വൈദ്യുത നിലയത്തിന്‍റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള വൈദ്യുതി വിതരണത്തില്‍ തടസം നേരിട്ടെങ്കിലും പിന്നീട് പരിഹരിച്ചു

മൂലമറ്റം വൈദ്യുതി നിലയത്തിലെ പൊട്ടിത്തെറി; കെഎസ്‌ഇബി നഷ്‌ടം അഞ്ച് കോടി
വൈദ്യുത നിലയത്തിൽ മന്ത്രി എം.എം.മണി സന്ദർശനം നടത്തിയ ശേഷം തകരാർ പരിഹരിക്കാൻ 50 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വേണ്ടിവരുമെന്ന് വിലയിരുത്തി. പ്രശ്‌നം ഉടൻ പരിഹരിക്കാൻ നിർദേശം നൽകുകയും ചെയ്‌തു. 45 വർഷം പഴക്കമുള്ള യന്ത്രഭാഗങ്ങളാണ് നിലയത്തിലുള്ളവയിൽ അധികവും. ഇതിൽ ചിലത് നവീകരണത്തിനായി മാറ്റി സ്ഥാപിച്ചിട്ടുണ്ട്. രാത്രി പീക് ടൈം കഴിഞ്ഞാണ് അപകടം ഉണ്ടായതെന്നും വലിയ വൈദ്യുത തടസം നേരിട്ടില്ലെന്നും കെഎസ്‌ഇബി അറിയിച്ചു.