ഇടുക്കി: സമൂഹമാധ്യമം വഴി പ്രണയം നടിച്ച് യുവതിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി വിവിധ റിസോർട്ടുകളിലെത്തിച്ച് പീഡിപ്പിച്ച പ്രതി പിടിയിൽ. എറണാകുളം സ്വദേശിയും മോഡലുമായ സിബിൻ ആന്‍റണിയാണ് (34) പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ യുവതിയുമായി പരിചയത്തിലായത്.
പ്രണയം നടിച്ച് യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കി പീഡനം; മോഡൽ വലയിൽ - നഗ്നചിത്രങ്ങൾ കൈക്കലാക്കി പീഡിപ്പിച്ചു
എറണാകുളം സ്വദേശിയും മോഡലുമായ സിബിൻ ആന്‍റണിയാണ് (34) പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി യുവതിയുമായി പരിചയത്തിലായ പ്രതി പ്രണയം നടിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നു.
പ്രണയം നടിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി കുമളിയിലെ പല റിസോർട്ടുകളിലെത്തിച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. പീരുമേട് ഡിവൈഎസ്‌പി ജെ കുര്യാക്കോസിന്‍റെ നിർദേശാനുസരണം പ്രതിയെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് പിടികൂടി. പൊലീസ് സംഘം പിടികൂടുമ്പോൾ മറ്റൊരു യുവതിയും കുഞ്ഞും ഇയാൾക്കൊപ്പമുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ തുടർനടപടികൾക്കു ശേഷം കോടതിയിൽ ഹാജരാക്കും.
Also read:കൊച്ചിയിൽ മോഡലിന് നേരെ നടന്ന കൂട്ടബലാത്സംഗം : പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു