ഇടുക്കി: ഹൈറേഞ്ചിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് രാജമല. ആശയ വിനിമയ രംഗത്ത് തോട്ടം മേഖലകൾ പുരോഗതി നേടിയപ്പോഴും രാജമലയിൽ നെറ്റ്‌വർക്ക് സംവിധാനം ഇന്നും പരിധിക്ക് പുറത്താണ്. മേഖലയിൽ നെറ്റ് ലഭിക്കാത്തതിനാൽ കിലോമീറ്ററുകൾ താണ്ടി ഓൺലൈൻ പഠനം നടത്തേണ്ട ദുരവസ്ഥയിലാണ് വിദ്യാർഥികൾ. മറ്റിടങ്ങളിൽ വീടുകളുടെ സുരക്ഷിതത്വത്തിൽ ഇരുന്ന് കുട്ടികൾ സുഗമമായി പഠനം നടത്തുമ്പോൾ ഇവർ കാട്ടുപാതകളിലൂടെ നെറ്റ്‌വർക്ക് ലഭിക്കുന്ന സ്ഥലം തേടി അലയുകയാണ്.
രാജമല ഇന്നും 'പരിധിക്ക് പുറത്ത്' ; ഓൺലൈൻ പഠനം പ്രതിസന്ധിയിൽ - sustainable development index
വിദ്യാഭ്യാസം മൗലിക അവകാശമായിരിക്കെ, സുസ്ഥിര വികസന സൂചികയിൽ രാജ്യത്ത് ഒന്നാമതായ സംസ്ഥാനത്താണ് സാങ്കേതിക വിഭജനത്തിൽ പല വിദ്യാർഥികളുടെയും ഭാവി പ്രതിസന്ധിയിലായിരിക്കുന്നത്.
Also Read: പരിസ്ഥിതി ലോല പ്രദേശം: ആശങ്കയൊഴിയാതെ മലയോര മേഖല
നെറ്റ് വർക്ക് ലഭിച്ചാലും മഞ്ഞും തണുപ്പും നിറഞ്ഞ അന്തരീക്ഷത്തിൽ ഇരുന്നുവേണം പഠനം നടത്താൻ. കാലവർഷം എത്തിയതോടെ അപ്രതീക്ഷിതമായി എത്തുന്ന മഴ ഏത് സമയത്തും പഠനം മുടക്കാം. അത്ര സുരക്ഷിതമല്ലാത്ത, വന്യജീവികളുടെ സാന്നിധ്യമുള്ള കാടിന് നടുവിലാണ് മേഖലയിലെ കുട്ടികളുടെ പഠനം. വിദ്യാഭ്യാസം മൗലിക അവകാശമായിരിക്കെ, സുസ്ഥിര വികസന സൂചികയിൽ രാജ്യത്ത് ഒന്നാമതായ ഒരു സംസ്ഥാനത്താണ് സാങ്കേതിക വിഭജനത്തിൽ ഒരു കൂട്ടം വിഭജനത്തിൽപ്പെട്ട് പല വിദ്യാർഥികളുടെയും ഭാവി പ്രതിസന്ധിയിലായിരിക്കുകയാണ്.