കേരളം

kerala

ETV Bharat / state

ഈ സർക്കാരിന്‍റെ കാലത്ത് ഇടുക്കിയിൽ മികച്ച വികസനമാണ് നടന്നതെന്ന് മന്ത്രി എംഎം മണി - ഇടുക്കി

ജില്ലയുടെ വിവിധ മേഖലകളിലും ഒപ്പം ഉടുമ്പഞ്ചോല മണ്ഡലത്തിലും ചെയ്യാന്‍ സാധിക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും ചെയ്തിട്ടുണ്ടെന്നും മന്ത്രി.

mm mani  idukki development  idukki  idukki news  മന്ത്രി എംഎം മണി  ഇടുക്കി  ഇടുക്കി വാർത്തകൾ
ഈ സർക്കാരിന്‍റെ കാലത്ത് ഇടുക്കിയിൽ മികച്ച വികസനമാണ് നടന്നതെന്ന് മന്ത്രി എംഎം മണി

By

Published : Jan 30, 2021, 3:18 PM IST

Updated : Jan 30, 2021, 5:47 PM IST

ഇടുക്കി: ഇടുക്കിയുടെ വികസന രംഗത്ത് മികച്ച മുന്നേറ്റമാണ് സര്‍ക്കാര്‍ കൊണ്ട് വന്നതെന്ന് മന്ത്രി എംഎം മണി. നത്തുകല്ല് ശാന്തിഗ്രാം റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ വിവിധ മേഖലകളിലും ഒപ്പം ഉടുമ്പഞ്ചോല മണ്ഡലത്തിലും ചെയ്യാന്‍ സാധിക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും ചെയ്തിട്ടുണ്ടെന്നും ഇനി ചെയ്യാന്‍ ബാക്കി എന്തെങ്കിലും ഉണ്ടെങ്കില്‍ അതും ഉടനടി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഏഴു ചെയിന്‍ പ്രദേശത്ത് പട്ടയം കൊടുത്തു. ഒപ്പം കല്ലാര്‍കുട്ടി, പൊന്മുടി ഡാമിനോടാനുബന്ധിച്ചു പട്ടയം ലഭിക്കാനുള്ളവര്‍ക്ക് വേണ്ടിയുള്ള ഫയല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ഈ സർക്കാരിന്‍റെ കാലത്ത് ഇടുക്കിയിൽ മികച്ച വികസനമാണ് നടന്നതെന്ന് മന്ത്രി എംഎം മണി

ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് 276 ലക്ഷം രൂപ ഇരട്ടയാര്‍ പഞ്ചായത്തില്‍ ചിലവഴിച്ചിട്ടുണ്ട്. പുതിയ കാലം പുതിയ നിര്‍മാണം പദ്ധതിയിലുള്‍പ്പെടുത്തി നാലു കോടി രൂപ ചിലവില്‍ കിഫ്ബിയുടെ സഹായത്തോടെ നിര്‍മിച്ച റോഡാണ് നത്തുകല്ല് ശാന്തിഗ്രാം റോഡ്. 3.7 കിലോമീറ്റര്‍ റോഡ് 5.5 മീറ്റര്‍ വീതിയില്‍ ബിഎം ബിസി അന്താരാഷ്ട്ര നിലവാരത്തിലാണ് നിര്‍മിച്ചത്. അവശ്യമുള്ളിടത്തു ഐറിഷ് ഓട, ക്രാഷ് ബാരിയര്‍, റോഡ് മാര്‍ക്കിങ്, മറ്റ് റോഡ് സുരക്ഷ സംവിധാനങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Last Updated : Jan 30, 2021, 5:47 PM IST

ABOUT THE AUTHOR

...view details