ഇടുക്കി: എൽഡിഎഫ് സ്ഥാനാർഥി എം.എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു. മൂന്നാംഘട്ട പര്യടനത്തിന് ഉജ്ജ്വല സ്വീകരണമാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും എം.എം മണിക്ക് ലഭിച്ചത്. തന്നെ വിജയിപ്പിച്ച് വീണ്ടും അധികാരത്തിൽ എത്തിയാൽ മണ്ഡലത്തിൽ തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് എം.എം.മണി പറഞ്ഞു.
വിജയിച്ചാല്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് എംഎം മണി - THIRD PHASE
താൻ വിജയിച്ചാൽ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് എം.എം.മണി പറഞ്ഞു
എം.എം മണിയുടെ മൂന്നാം ഘട്ട പര്യടനം
മലയോര നാട് ഇനിയും വളരേണ്ടതുണ്ട്. ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തിയാൽ വികസനം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചു കുട്ടികളും മുതിർന്നവരും രക്തഹാരങ്ങളും പൂക്കളും നൽകിയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്.
Last Updated : Mar 23, 2021, 2:46 PM IST