ഇടുക്കി :പുണ്യ നദിയായ ഗംഗയിലെ വെള്ളം മലിനമാണെന്നും കുടിച്ചാല്‍ സ്വര്‍ഗം കിട്ടുമെന്ന് വിശ്വസിക്കുന്നവര്‍ വിഡ്ഢികളാണെന്നും മുന്‍മന്ത്രി എം.എം മണി. നെടുങ്കണ്ടം ബ്ലോക്ക് തല ആരോഗ്യ മേളയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നദിയിലൂടെ ശവശരീരങ്ങള്‍ ഒഴുകുകയാണ്.
അതുകൊണ്ട് അതില്‍ കൈമുക്കാന്‍ പോലും തോന്നില്ല. അപ്പോഴാണ് ചിലരത് കുടിക്കുന്നത്. ഗംഗയിലെ വെള്ളം കുടിച്ചാല്‍ ആരായാലും രോഗം വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. കാശിയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഇതെല്ലാം താന്‍ നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ്.