കേരളം

kerala

ETV Bharat / state

ഏറ്റവും കൂടുതല്‍ തട്ടിപ്പ് വിഡി സതീശന്‍റെ പാര്‍ട്ടി ഭരിക്കുമ്പോള്‍ ; കെഎസ്‌ഇബി വിവാദത്തില്‍ എംഎം മണിയുടെ മറുപടി - വിഡി സതീശന്‍

ആര്യാടന്‍ മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാര്‍വച്ച് കോടികളുടെ നഷ്ടം വരുത്തിയെന്ന് എംഎം മണി

KSEB controversy  MM Mani s reply to vd satheesan  mm mani  vd satheesan  എംഎം മണി  വിഡി സതീശന്‍  കെഎസ്‌ഇബി അഴിമതി വിവാദം
ഏറ്റവും കൂടുതല്‍ തട്ടിപ്പ് വിഡി സതീശന്‍റെ പാര്‍ട്ടി ഭരിക്കുമ്പോള്‍; കെഎസ്‌ഇബി വിവാദത്തില്‍ പ്രതിപക്ഷ നേതാവിന് എംഎം മണിയുടെ മറുപടി

By

Published : Feb 16, 2022, 9:20 PM IST

Updated : Feb 16, 2022, 11:01 PM IST

ഇടുക്കി :കെഎസ്ഇബി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി എംഎം മണി എംഎല്‍എ. വിഡി സതീശന്‍റെ പാര്‍ട്ടി ഭരിക്കുമ്പോഴാണ് കെഎസ്‌ഇബി ഏറ്റവും കൂടുതല്‍ പദ്ധതി അനുവദിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്‌തതെന്ന് എംഎം മണി പറഞ്ഞു.

ആര്യാടന്‍ മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാര്‍വച്ച് കോടികളുടെ നഷ്ടം വരുത്തിയെന്നും എംഎം മണി ആരോപിച്ചു. തന്‍റെ കൈകള്‍ ശുദ്ധമാണ്. വേണമെങ്കില്‍ അന്വേഷണം നടത്തട്ടെയെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.

ഏറ്റവും കൂടുതല്‍ തട്ടിപ്പ് വിഡി സതീശന്‍റെ പാര്‍ട്ടി ഭരിക്കുമ്പോള്‍ ; കെഎസ്‌ഇബി വിവാദത്തില്‍ എംഎം മണിയുടെ മറുപടി

ഒന്നാം പിണറായി വിജയൻ സർക്കാരിന്‍റെ കാലത്ത് കെഎസ്ഇബിക്ക് കോടികളുടെ ബാധ്യതയുണ്ടായെന്ന ചെയർമാൻ ഡോ.ബി.അശോകിന്‍റെ ആരോപണങ്ങളിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു.

കെഎസ്ഇബി പ്രവർത്തിച്ചത് പാർട്ടി ഓഫിസ് പോലെയാണ്. ബോർഡിൽ ഗുരുതര ക്രമക്കേടാണ് നടന്നതെന്നും സമഗ്ര അന്വേഷണം വേണമെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.

വൈദ്യുതി വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി സിപിഎം നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങൾക്ക് വിട്ടുകൊടുത്തത് ഗുരുതര ക്രമക്കേടാണ്. വൈദ്യുതി ബോർഡിൽ കഴിഞ്ഞ അഞ്ചുവർഷമായി നടക്കുന്നത് കടുത്ത അഴിമതിയാണ്.

also read: 'എന്‍റെ ആരാധ്യപുരുഷൻ ഗോഡ്‌സെ'; ഗുജറാത്തിലെ പ്രസംഗ മത്സരം വിവാദത്തില്‍

റഗുലേറ്ററി കമ്മിഷന്‍റെ അംഗീകാരം ഇല്ലാതെയാണ് പലതും നടക്കുന്നത്. എല്ലാവർഷവും 600 കോടിയിലധികം നഷ്‌ടമാണ് ഇതുമൂലം ഉണ്ടാകുന്നത്. അന്ന് വൈദ്യുതി മന്ത്രിയായിരുന്ന എംഎം മണി അടക്കമുള്ളവർ ഇതിന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Last Updated : Feb 16, 2022, 11:01 PM IST

ABOUT THE AUTHOR

...view details